CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 27 Minutes 31 Seconds Ago
Breaking Now

വീടിന് മുന്നില്‍ കളിച്ച് കൊണ്ടിരുന്ന 8 വയസ്സുകാരിയെ വൃദ്ധന്‍ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു; അറസ്റ്റിലായത് 87-കാരന്‍?

ഷെഡിന് മേല്‍ക്കൂര ഇല്ലാതെ പോയതാണ് ഇയാളെ കുടുക്കിയത്.

ചെറിയ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങളില്‍ മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത കൂടി പുറത്ത്. എട്ട് വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത് 87 വയസ്സുകാരനെ! നോര്‍ത്ത് ഡല്‍ഹിയിലെ നരേല പ്രദേശത്ത് താമസിക്കുന്ന ആളാണ് ഈ വൃദ്ധന്‍. ഡിസംബര്‍ 4-നായിരുന്നു കേസിന് ആസ്പദമായ സംഭവങ്ങള്‍ അരങ്ങേറിയതെന്ന് പോലീസ് വ്യക്തമാക്കി. 

വീടിന് പുറത്ത് കളിച്ച് കൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതി വിളിച്ച് കൊണ്ടുപോവുകയായിരുന്നു. അടുത്തുള്ള ചെറിയ ഷെഡിലേക്കാണ് കുട്ടിയെ ഇയാള്‍ കൊണ്ടുപോയത്. ഇവിടെ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കാനായിരുന്നു വൃദ്ധന്റെ ശ്രമം. എന്നാല്‍ ഷെഡിന് മേല്‍ക്കൂര ഇല്ലാതെ പോയതാണ് ഇയാളെ കുടുക്കിയത്. ഇതിന് സമീപമുള്ള കെട്ടിടത്തിന്റെ ടെറസില്‍ നിന്നിരുന്ന സ്ത്രീ ഈ സംഭവങ്ങള്‍ക്ക് സാക്ഷിയായി. ചെറിയ പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ പോകുന്നതായി മനസ്സിലാക്കിയ ഇവര്‍ ബഹളം വെയ്ക്കുകയായിരുന്നു. 

സ്ത്രീ നല്‍കിയ വിവരത്തെത്തുടര്‍ന്ന് പ്രദേശവാസികള്‍ സ്ഥലത്ത് ഓടിക്കൂടി. ഇവര്‍ പോലീസില്‍ വിവരമറിയിച്ചു. എന്നാല്‍ സംഗതി പ്രശ്‌നമാകുമെന്ന് കണ്ട വൃദ്ധന്‍ ഇവിടെ നിന്നും പതിയെ സ്ഥലംവിട്ടു. സ്ഥലത്തെത്തിയ പോലീസ് പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി. സംഗതി സത്യമെന്ന് മനസ്സിലാക്കിയതോടെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. മുങ്ങിയ വൃദ്ധനെ അതേ ദിവസം തന്നെ പോലീസ് പിടികൂടുകയും ചെയ്തു.  




കൂടുതല്‍വാര്‍ത്തകള്‍.