CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 40 Minutes 16 Seconds Ago
Breaking Now

യുകെ സര്‍ക്കാര്‍ അടുത്ത ആഴ്ച താഴെ വീഴുമെന്ന് യൂറോപ്യന്‍ യൂണിയന്‍; ബ്രക്‌സിറ്റ് ചര്‍ച്ചകള്‍ തടസ്സപ്പെട്ടാല്‍ പ്രധാനമന്ത്രിയെ അട്ടിമറിക്കും; അയര്‍ലണ്ടിന്റെ പേരില്‍ കരാര്‍ ഉറപ്പിക്കാന്‍ തെരേസ മേയ്; ഇത് ഇയു മുന്നറിയിപ്പോ, അതോ ഭീഷണിയോ?

മേയെ പുകച്ച് പുറത്തുചാടിച്ചാല്‍ പ്രധാനമന്ത്രി പദം ഏറ്റെടുക്കാന്‍ കാത്തിരിക്കുന്നത് മൂന്ന് പേരാണ്

ബ്രക്‌സിറ്റിന്റെ പേരില്‍ ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ കൂടി കസേര തെറിക്കുന്ന ഘട്ടത്തിലേക്കാണ് കാര്യങ്ങള്‍ നീളുന്നത്. അടുത്ത ആഴ്ചയ്ക്കുള്ളില്‍ ബ്രക്‌സിറ്റ് ചര്‍ച്ചകളില്‍ പുരോഗമനം നേടിയില്ലെങ്കില്‍ തെരേസ മേയ് സര്‍ക്കാര്‍ അട്ടിമറിക്കപ്പെടുമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ മുന്നറിയിപ്പ് നല്‍കുന്നത്. തെരേസ മേയ്ക്ക് പകരം കടുത്ത ബ്രക്‌സിറ്റ് വാദിയായ ബോറിസ് ജോണ്‍സനെ പോലുള്ളവര്‍ പ്രധാനമന്ത്രി പദത്തില്‍ എത്തിയാല്‍ കിട്ടാനുള്ളത് കൂടി കിട്ടില്ലെന്ന് മനസ്സിലാക്കിയ ഇയു കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോഡ് ജങ്കറാണ് മുന്നറിയിപ്പിന് പിന്നില്‍. ഐറിഷ് അതിര്‍ത്തിയുടെ പേരിലുള്ള തര്‍ക്കത്തില്‍ അന്തിമതീരുമാനത്തിലെത്താന്‍ പ്രധാനമന്ത്രിക്ക് അല്‍പ്പം കൂടി സമയം അനുവദിക്കാനാണ് ഇയു പ്രസിഡന്റ് ആലോചിക്കുന്നത്. 

അതിര്‍ത്തി വിഷയത്തില്‍ തെരേസ മേയ് 24 മണിക്കൂറിനുള്ളില്‍ പുതിയ ഓഫര്‍ നല്‍കുമെന്ന് ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ തകരാതിരിക്കാന്‍ പരമാവധി പിന്തുണ നല്‍കുകയാണ് ജങ്കറെന്ന് ഇയു അധികൃതര്‍ പറയുന്നു. നോര്‍ത്തേണ്‍ അയര്‍ലണ്ടും, റിപബ്ലിക്കും തമ്മിലുള്ള അതിര്‍ത്തിയെക്കുറിച്ചുള്ള വിഷയത്തിലാണ് തര്‍ക്കം നിലനില്‍ക്കുന്നത്. ഇക്കാര്യത്തില്‍ മേയ്ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കുകയാണ് ജങ്കറുടെ ലക്ഷ്യം. കരാര്‍ നേടുന്നതില്‍ പരാജയപ്പെട്ടാല്‍ പ്രധാനമന്ത്രിയുടെ കസേര തെറിപ്പിക്കുമെന്ന ഭീഷണി മേയ് സ്വന്തം എംപിമാരില്‍ നിന്ന് തന്നെയാണ് നേരിടുന്നത്. കാര്യങ്ങള്‍ മെച്ചപ്പെട്ടില്ലെങ്കില്‍ ആഴ്ചകള്‍ക്കകം മേയ് ഡൗണിംഗ് സ്ട്രീറ്റിന്റെ പടിയിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. 

മേയെ പുകച്ച് പുറത്തുചാടിച്ചാല്‍ പ്രധാനമന്ത്രി പദം ഏറ്റെടുക്കാന്‍ കാത്തിരിക്കുന്നത് മൂന്ന് പേരാണ്- ഡേവിഡ് ഡേവിസ്, ബോറിസ് ജോണ്‍സണ്‍, മൈക്കിള്‍ ഗോവ്. അടുത്ത ആഴ്ചയ്ക്കുള്ളില്‍ കരാര്‍ നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ ചര്‍ച്ചകള്‍ വീണ്ടും നീളും. മാര്‍ച്ച് മാസത്തില്‍ മാത്രമാണ് അടുത്ത ചര്‍ച്ചകള്‍ക്ക് അവസരമുള്ളത്. എന്നാല്‍ താന്‍ ബ്രസല്‍സിന്റെ ഭീഷണിക്ക് വഴങ്ങുന്നതായുള്ള ആരോപണങ്ങള്‍ മേയ് നിഷേധിച്ചു. ഐറിഷ് അതിര്‍ത്തിയുടെ പേരിലുള്ള തര്‍ക്കങ്ങളാണ് ഇപ്പോള്‍ ബ്രക്‌സിറ്റ് ചര്‍ച്ചകളെ തടസ്സപ്പെടുത്തുന്നത്. ഇക്കാര്യത്തില്‍ തീരുമാനം ആയില്ലെങ്കില്‍ വ്യാപാര ചര്‍ച്ചകളെ തടസ്സപ്പെടുത്തുമെന്ന് വരദ്കര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ബ്രിട്ടന്‍ കരാര്‍ നേടാതെ പുറത്ത് പോരുന്ന അവസ്ഥ സൃഷ്ടിക്കപ്പെട്ടാല്‍ പോലും തങ്ങളുടെ നിലപാട് മാറ്റില്ലെന്നാണ് അയര്‍ലണ്ട് നയം. 

സ്വന്തം പാര്‍ട്ടിയിലെ എതിരാളികളെ നേരിടുന്നതോടൊപ്പം രാജ്യത്തിന് ആവശ്യമായ കരാര്‍ കൂടി നേടിയെടുക്കണമെന്ന വെല്ലുവിളിയാണ് തെരേസ മേയ് നേരിടുന്നത്. ഇതില്‍ അവര്‍ വിജയിക്കുമോ, പരാജയപ്പെടുമോ?




കൂടുതല്‍വാര്‍ത്തകള്‍.