CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 39 Minutes 35 Seconds Ago
Breaking Now

കേരളത്തില്‍ ഓഖിയെങ്കില്‍ ബ്രിട്ടനില്‍ കരോളിന്‍; 90എംപിഎച്ച് വേഗതയില്‍ വീശിയടിക്കുന്ന ചുഴലിക്കാറ്റ് ജീവന്‍ അപകടത്തിലാക്കുമെന്ന് ആശങ്ക; ബ്രിട്ടനില്‍ കാലാവസ്ഥ മുന്നറിയിപ്പ്; ട്രെയിന്‍, വ്യോമഗതാഗതം തകര്‍ക്കും; പവര്‍ കട്ട് ഉറപ്പ്!

സ്‌കോട്ട്‌ലണ്ടിലെ നോര്‍ത്തേണ്‍-വെസ്‌റ്റേണ്‍ ഭാഗങ്ങളിലെ ചില ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.

90 എംപിഎച്ച് വേഗതയില്‍ ആഞ്ഞടിക്കാന്‍ കരോളിന്‍ ചുഴലിക്കാറ്റ് ബ്രിട്ടീഷ് തീരത്തേക്ക്. യാത്രകളെ തടസ്സപ്പെടുത്തുന്നതോടൊപ്പം കനത്ത കാറ്റില്‍ പറന്നെത്തുന്ന അവശിഷ്ടങ്ങള്‍ ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയാകുമെന്നാണ് ആശങ്ക. 70 എംപിഎച്ച് മുതല്‍ 90 വരെ വേഗതയിലാകും കാറ്റ് വീശിയടിക്കുകയെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. ചുഴലിക്കാറ്റ് കൂടി എത്തുന്നതോടെ മഞ്ഞും, തണുത്തുറഞ്ഞ താപനിലയും രാജ്യത്ത് പടരും. സ്‌കോട്ട്‌ലണ്ട്, ഇംഗ്ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട്, വെയില്‍സ് എന്നിവിടങ്ങള്‍ക്ക് വെള്ളി, ശനി ദിവസങ്ങളിലാണ് ഈ കാലാവസ്ഥ അനുഭവപ്പെടുകയെന്നും മെറ്റ് ഓഫീസ് വ്യക്തമാക്കി. 

അവശിഷ്ടങ്ങള്‍ കാറ്റത്ത് പറക്കുന്നത് മൂലം അപകടകരമായ അവസ്ഥയാണ് ഉണ്ടാവുകയെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കി. ഇത് പരുക്കുകള്‍ക്കും, ജീവഹാനിക്കും വരെ കാരണമാകാം. കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിക്കാനും, മേല്‍ക്കൂരയില്‍ നിന്നും ടൈലുകള്‍ പറന്നുപോകാനും സാധ്യത കൂടുതലാണ്. കാറ്റ് കനക്കുന്നതോടെ പവര്‍കട്ടും, മറ്റ് സേവനങ്ങളെയും ബാധിക്കും. തീരപ്രദേശങ്ങളില്‍ ഉയരത്തിലുള്ള തിരമാലകള്‍ നാശം വിതയ്ക്കാനുള്ള സാധ്യതയുമുണ്ട്. നോര്‍ത്തേണ്‍ സ്‌കോട്ട്‌ലണ്ടിനുള്ള മുന്നറിയിപ്പ് 'യെല്ലോയില്‍' നിന്നും ആംബറിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ് മെറ്റ് ഓഫീസ്. 

സ്‌കോട്ട്‌ലണ്ടിലെ നോര്‍ത്തേണ്‍-വെസ്‌റ്റേണ്‍ ഭാഗങ്ങളിലെ ചില ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. മറ്റ് യാത്രാ സംവിധാനങ്ങളെയും ചുഴലിക്കാറ്റ് ബാധിക്കുമെന്നാണ് വിവരം. കാലാവസ്ഥ മോശമായതിനാല്‍ ജീവനക്കാരുടെയും, ഉപയോക്താക്കളുടെയും ജീവന്‍ കൂടി സംരക്ഷിക്കേണ്ടതുണ്ടെന്ന് സ്‌കോട്ട്‌റെയില്‍ അലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡയറക്ടര്‍ ഡേവിഡ് ഡിക്‌സണ്‍ പറഞ്ഞു. എന്നിരുന്നാലും ഗതാഗതം സാധാരണ നിലയിലാക്കാന്‍ പരിശ്രമിക്കും. ഫെറി സര്‍വ്വീസുകളെയും സ്ഥിതി ബാധിക്കും. സ്‌കോട്ട്‌ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട്, വെയില്‍സ്, വെസ്‌റ്റേണ്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ 2 മുതല്‍ 5 സെന്റിമീറ്റര്‍ വരെ മഞ്ഞുവീഴ്ചയും ഉണ്ടാകും. 

കരോളിന്‍ ചുഴലിക്കാറ്റ് വീശിയെത്തുമ്പോള്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ്. ക്രിസ്മസ് കാലത്തേക്കുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് കരോളിന്റെ വരവ്. 




കൂടുതല്‍വാര്‍ത്തകള്‍.