CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 32 Minutes 29 Seconds Ago
Breaking Now

ഇസ്ലാമിക് സ്‌റ്റേറ്റിന് വേണ്ടി ചാകാന്‍ ഇറങ്ങിയ ഒറ്റയൊരുത്തനും ജീവനോടെ ബ്രിട്ടനിലേക്ക് തിരിച്ച് വരേണ്ട; സിറിയയിലും, ഇറാഖിലുമുള്ള ബ്രിട്ടീഷ് ജിഹാദികളെ വ്യോമാക്രമണത്തില്‍ തീര്‍ക്കുമെന്ന് ഡിഫന്‍സ് സെക്രട്ടറി; ഇത് ബെസ്റ്റ് തീരുമാനം!

സിറിയ, ഇറാഖ് എന്നിവിടങ്ങളിലായി 270 യുകെ പൗരന്‍മാരാണ് ഉള്ളതെന്നാണ് വിവരം.

ജിഹാദിന് വേണ്ടി ഇറങ്ങുന്നവര്‍ക്ക് ഒരൊറ്റ ചിന്തയേയുള്ളൂ, നിരപരാധികളെ കൊന്നൊടുക്കുക. തങ്ങളുടെ ചിന്തയാണ് ശരിയെന്ന് വിശ്വസിച്ച് സാധാരണക്കാരെ പീഡിപ്പിക്കുക. ഇങ്ങനെയുള്ള മനസ്സുമായി ചാകാന്‍ ഇറങ്ങുന്ന ജിഹാദികളെ നാട്ടില്‍ തിരികെയെത്തിച്ച് നന്നാക്കി പഴയ ജീവിതം തിരികെ നല്‍കണമെന്ന് വാദിക്കുന്നവരുണ്ട്. എന്നാല്‍ ബ്രിട്ടീഷ് ഡിഫന്‍സ് സെക്രട്ടറി ഗാവിന്‍ വില്ല്യംസണ്‍ ആ കൂട്ടത്തില്‍ വരില്ല. ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി യുദ്ധം ചെയ്യാന്‍ ഇറങ്ങിയ ഒരൊറ്റ ബ്രിട്ടീഷ് പൗരനും യുകെയിലേക്ക് തിരിച്ചെത്തേണ്ടെന്ന് ഡിഫന്‍സ് സെക്രട്ടറി പ്രഖ്യാപിച്ചു. അതായത് ചാകാന്‍ പോയവനൊക്കെ ചാകട്ടെയെന്ന് തന്നെ!

സിറിയ, ഇറാഖ് എന്നിവിടങ്ങളിലായി 270 യുകെ പൗരന്‍മാരാണ് ഉള്ളതെന്നാണ് വിവരം. ഇവരെയെല്ലാം വ്യോമാക്രമണത്തില്‍ അവിടെ വെച്ച് തന്നെ തീര്‍ക്കാനാണ് ഗാവിന്‍ വില്ല്യംസന്റെ ഉദ്ദേശം. മരിച്ചുപോയ തീവ്രവാദികള്‍ രാജ്യത്തിന് യാതൊരു ബുദ്ധിമുട്ടും സൃഷ്ടിക്കില്ലെന്ന് കരുതുന്നതായി ഡെയ്‌ലി മെയിലിന് നല്‍കിയ അഭിമുഖത്തില്‍ ഡിഫന്‍സ് സെക്രട്ടറി വ്യക്തമാക്കി. നമ്മുടെ രാജ്യത്ത് നിന്നോ, മറ്റേതെങ്കിലും രാജ്യത്ത് നിന്നോ പോയ തീവ്രവാദികളെ തിരികെ പ്രവേശിപ്പിക്കണമെന്ന് താന്‍ കരുതുന്നില്ല. ഇത്തരം ഭീഷണികള്‍ ഇല്ലാതാക്കാന്‍ കഴിയുന്നതെല്ലാം ചെയ്യണം. ബ്രിട്ടീഷ് ജിഹാദികളെ യുകെയിലേക്ക് തിരികെ എത്തിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ കൊഴുക്കവെയാണ് വില്ല്യംസണ്‍ നിലപാട് വ്യക്തമാക്കിയത്. 

ജിഹാദികളായി തീര്‍ന്ന ചെറുപ്പക്കാരെ തിരികെ എത്തിച്ച് സമൂഹത്തിന്റെ ഭാഗമാക്കാന്‍ അനുവദിക്കണമെന്ന് ബ്രിട്ടീഷ് ടെറര്‍ വാച്ച്‌ഡോഗ് മാക്‌സ് ഹില്‍ ക്യുസി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന് പോയതിന്റെ പേരില്‍ ഇവരെ ഉപേക്ഷിക്കരുതെന്ന അദ്ദേഹത്തിന്റെ വാദങ്ങള്‍ വിവാദമായിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായ നിലപാടാണ് വില്ല്യംസണ്‍ പ്രഖ്യാപിച്ചത്. ഇറാഖിലും, സിറിയയിലും 800-ഓളം ബ്രിട്ടീഷ് പൗരന്‍മാരാണ് ജിഹാദികളായി പോയതെന്നാണ് കണക്ക്. ഇതില്‍ പകുതിയോളം പേര്‍ നാട്ടിലേക്ക് തിരിച്ചെത്തിയപ്പോള്‍ 130 പേര്‍ കൊല്ലപ്പെട്ടു. ഏകദേശം 270 പേര്‍ ഇപ്പോഴും ജിഹാദികളായി തുടരുന്നുവെന്നാണ് കരുതുന്നത്. 

ഇവരെയൊന്നും നാട്ടിലേക്ക് സ്വാഗതം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് പ്രതിരോധ സെക്രട്ടറി വ്യക്തമാക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.