CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 40 Minutes 40 Seconds Ago
Breaking Now

മൂന്നു വയസ്സുകാരിയെ ചാക്കില്‍ കെട്ടി ക്രൂരമായി മര്‍ദ്ദനം ; രണ്ടാനമ്മയെ പോലീസ് അറസ്റ്റ് ചെയ്തു

ജസ്പ്രീത് കൗര്‍ എന്ന സ്ത്രീയാണ് ഭര്‍ത്താവിന്റെ ആദ്യ വിവാഹത്തില്‍ ജനിച്ച മൂന്നര വയസ്സുകാരിയെ ക്രൂരമായി മര്‍ദ്ദിച്ചത്.

മൂന്നു വയസ്സുകാരിയായ പിഞ്ചു കുഞ്ഞിനെ രണ്ടാനമ്മ ചാക്കില്‍ കെട്ടി ക്രൂരമായി മര്‍ദ്ദിച്ചു.ചാക്കിനുള്ളില്‍ പേടിച്ച് നിലവിളിച്ച് കേണപേക്ഷിച്ചിട്ടും പീഡനം തുടര്‍ന്നു.അനിയത്തിയോട് രണ്ടാനമ്മ ചെയ്യുന്ന ക്രൂരതയുടെ ദൃശ്യങ്ങള്‍ ചേട്ടന്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതോടെയാണ് ഞെട്ടിക്കുന്ന വിവരം പുറം ലോകമറിഞ്ഞത്.

ജസ്പ്രീത് കൗര്‍ എന്ന സ്ത്രീയാണ് ഭര്‍ത്താവിന്റെ ആദ്യ വിവാഹത്തില്‍ ജനിച്ച മൂന്നര വയസ്സുകാരിയെ ക്രൂരമായി മര്‍ദ്ദിച്ചത്.സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കണ്ട ഭര്‍ത്താവ് ഭാര്യയ്‌ക്കെതിരെ നല്‍കിയ പരാതിയില്‍ യുവതി അറസ്റ്റിലായി.

കുഞ്ഞിനെ ചാക്കില്‍ കെട്ടി ഭയപ്പെടുത്തുന്നതും നിലത്തു മുട്ടിക്കുന്നതുമാണ് വീഡിയോ.ചാക്ക് ഇരുവശത്തേക്കും ഉലച്ച് കുട്ടിയെ ഭയപ്പെടുത്തുന്നുണ്ട് .കുഞ്ഞിനെ നിരന്തരമായി പീഡിപ്പിക്കുന്ന മറ്റ് ദൃശ്യങ്ങളും പുറത്തുവന്നു.

ഒന്നര വര്‍ഷം മുമ്പാണ് ജസ്പ്രീതിനെ വിവാഹം കഴിച്ചതെന്നും അവര്‍ക്ക് ആദ്യ ഭര്‍ത്താവില്‍ ഏഴുവയസ്സുകാരിയായ മറ്റൊരു പെണ്‍കുട്ടിയുണ്ടെന്നും മന്‍മോഹന്‍ പറയുന്നു.വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ ചത്തീസ്ഗഡ് ബാലാവകാശ കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട് .




കൂടുതല്‍വാര്‍ത്തകള്‍.