CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 41 Minutes 18 Seconds Ago
Breaking Now

ലൗ ജിഹാദിന് ഇറങ്ങിയ മുസ്ലീം യുവാവിനെ മണ്ണെണ്ണ ഒഴിച്ച് ജീവനോടെ കത്തിച്ചു; പെണ്‍കുട്ടിയെ രക്ഷിക്കാനെന്ന് അക്രമി; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു

ഷെയ്ഖിനെ ജീവനോടെ കത്തിക്കുന്ന ദൃശ്യങ്ങള്‍ റായ്ഗര്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു

രാജസ്ഥാനിലെ രാജ്‌സമന്ത് ജില്ലയില്‍ ഒരാളെ ജീവനോടെ കത്തിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വിവാദമാകുന്നു. മുഹമ്മദ് ഭട്ട ഷെയ്ഖ് എന്നയാളാണ് കൊല ചെയ്യപ്പെട്ടതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ലൗ ജിഹാദിന്റെ പേരിലാണ് ഇയാളെ തീര്‍ക്കുന്നതെന്നാണ് വീഡിയോയില്‍ പറയപ്പെടുന്നതും, പ്രചരിപ്പിക്കുന്നതും.

ശംഭുനാഥ് റായ്ഗര്‍ എന്നയാളാണ് അക്രമി. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ താന്‍ ചെയ്ത കൃത്യത്തെ ന്യായീകരിക്കുന്ന ശംഭുനാഥിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ലൗ ജിഹാദില്‍ നിന്നും ഒരു പെണ്‍കുട്ടിയെ രക്ഷിക്കാനാണ് താന്‍ ഈ കൃത്യം ചെയ്തതെന്ന് ഇയാള്‍ അവകാശപ്പെടുന്നു. സംഭവത്തെത്തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഉദയ്പൂര്‍ റേഞ്ച് ഐജി ആനന്ദ് ശ്രീവാസ്തവ സ്ഥലത്ത് ക്യാപ് ചെയ്യുകയാണ്.

ഷെയ്ഖിനെ ജീവനോടെ കത്തിക്കുന്ന ദൃശ്യങ്ങള്‍ റായ്ഗര്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. പാതി കത്തിക്കരിഞ്ഞ ഒരു മൃതദേഹം കണ്ടെത്തിയതായാണ് പോലീസിന് ആദ്യം വിവരം ലഭിച്ചത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം, ഇരയുടെ ബൈക്ക്, ചെരുപ്പ് എന്നിവ കണ്ടെത്തി. ഷെയ്ഖിനെ അടിച്ചുവീഴ്ത്തിയ ശേഷം ക്രൂരമായി മര്‍ദ്ദിക്കുകയും, പിന്നീട് മണ്ണെണ്ണ ഒഴിച്ച് ജീവനോടെ കത്തിക്കുന്നതുമാണ് ദൃശ്യങ്ങള്‍.

ലൗ ജിഹാദിന് ഇറങ്ങുന്നവര്‍ക്ക് ഇതാണ് വിധിയെന്ന് റായ്ഗര്‍ വീഡിയോയില്‍ പറയുന്നു. സംഭവം ഞെട്ടിക്കുന്നതാണെന്ന് രാജസ്ഥാന്‍ ആഭ്യന്തര മന്ത്രി ഗുലാബ് ചന്ത് കടാരിയ വ്യക്തമാക്കി. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.