CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 7 Minutes 23 Seconds Ago
Breaking Now

അറിയേണ്ടേ എൻ എം സി യുടെ പുതിയ മാർഗ്ഗരേഖ? എങ്കിൽ ശനിയാഴ്ച നോട്ടിംഗ്ഹാമിലേക്ക് പോരൂ....

യുക്മ നഴ്‌സസ് ഫോറത്തിന്റെ (യു എന്‍ എഫ്) ആഭിമുഖ്യത്തിൽ നോട്ടിംഗ്ഹാം മലയാളി കൾച്ചറൽ അസോസിയേഷന്റെ സഹകരണത്തോടെ ഡിസംബർ മാസം ഒൻപതാം തീയതി നോട്ടിംഗ്ഹാമിലെ ബസ്‌ഫോഡിൽ നടത്തുവാനുദ്ദേശിക്കുന്ന ഈസ്റ്റ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയൻ പഠന ക്ലാസിന്റെ നടത്തിപ്പിനായിട്ടുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി കോർഡിനേറ്ററായ ശ്രീ മനു സഖറിയാ അറിയിച്ചു.

ഈ മാസം രണ്ടാം തീയതി സൗത്ത് വെസ്റ്റ് റീജിയനിലെ ഓക്സ്ഫോർഡ് ഷെയറിൽ നടത്തിയ പഠന ക്ലാസിന്റെ മാതൃകയിൽ തന്നെ ആയിരിക്കും ഇവിടെയും ക്ലാസ്സുകൾ നടത്തുക. പതിനൊന്നരക്ക് ആരംഭിക്കുന്ന കോൺഫ്രൻസിൽ, പ്രവര്‍ത്തന മേഖലയിലെ ഉന്നമനത്തിനു ഉപകരിക്കുന്ന വിവിധങ്ങളായ പഠന ക്ളാസുകളും നഴ്‌സിംഗ് ജോലിയില്‍ നേരിടുന്ന നിരവധിയായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാന്‍ ഉപകരിക്കുന്ന വിദഗ്ധ ഉപദേശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട് . യുകെയിലെ നഴ്സിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന പ്രഗത്ഭരായ വ്യക്തികളാണ് ക്ളാസുകൾ കൈകാര്യം ചെയ്യുന്നത്.

പുതിയതായി യുകെയിൽ നഴ്സുമാരായി ജോലിചെയ്യുവാനാഗ്രഹിക്കുന്നവർക്ക് ഒരു സഹായം എന്ന നിലയിൽ എൻ എം സി യിൽ രെജിസ്റ്റർ ചെയ്യുവാൻ വേണ്ട പുതിയ രീതികളെ ഉൾ കൊള്ളിച്ചുകൊണ്ടുള്ള ഒരു ക്‌ളാസും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. നമ്മുടെ നാട്ടിൽ നിന്നും ഇവിടേയ്ക്ക് കടന്നുവരുവാനാഗ്രഹിക്കുന്ന നമ്മുടെ പരിചയക്കാർക്കും കുടുംബാഗങ്ങൾക്കും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുവാൻ നിലവിൽ ഇവിടെയുള്ളവർ പ്രാപ്തരാക്കുക എന്ന ഉദ്ദ്യേശത്തോടെയാണ് ഈ ക്ലാസ്സും ഉൾപ്പെടുത്തിയിരിക്കുന്നത്. ഹെൽത് സ്‌കിൽസ് ട്രയിനിംഗ് ലിമിറ്റഡിന്റെ സി ഇ ഓ യും ഡിറക്ടറുമായ ഗിൽബെർട് നെൽസൺ മാർട്ടിസ് ആണ് ഈ വിഷയത്തിൽ ക്‌ളാസ്സ്‌ എടുക്കുന്നത്.

നഴ്സിംഗ് മേഖലയിലെ നിയമ പ്രശ്നങ്ങൾ, പ്രൊഫഷണൽ നെറ്റ് വർക്കിംഗ്, ഷെയേർഡ് നോളഡ്ജ്, , തൊഴിൽ മേഖലയിലെ പ്രശ്നങ്ങളെപ്പറ്റിയുള്ള പരിജ്ഞാനം, തൊഴില്‍ മേഖലയിലെ നേതൃത്വവും ഉന്നമനവും, ഇന്റര്‍വ്യൂ സ്‌കില്‍സ് മുതലായ വിഷയങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ടുള്ള പഠന ക്ലാസ്സുകൾ വൈകിട്ട് അഞ്ചുമണിക്ക് അവസാനിക്കും.

നഴ്‌സിംഗ് മേഖലയില്‍ നാല്‍പ്പതു വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷം ഇപ്പോള്‍ നഴ്‌സിംഗ് പ്രാക്ടീസ് അഡൈ്വസറി ബോര്‍ഡ് മെമ്പറും ക്ലിനിക്കല്‍ ഇന്‍സിഡന്റ് ഇന്‍വെസ്‌റിഗേറ്ററും ഇന്‍ഡിപെന്‍ഡന്റ് ട്രെയ്നറുമായ എവ്‌ലീ ബ്രൈറ്റന്‍ ആന്‍ഡ് ഹോവ് ലെ എന്‍ എഛ് എസ്സില്‍ ക്ലിനിക്കല്‍ ക്വാളിറ്റി ഹെഡ് ആയിരുന്നു. കുട്ടികളുടേയും മുതിർന്നവരുടെയും സേഫ് ഗാർഡിങ്ങിൽ പ്രശസ്തയായ മെർലിൻ എവ്‌ലി, ലണ്ടന്‍ കിങ്സ് ഹോസ്പിറ്റലിലെ തീയേറ്റര്‍ മേട്രനും ദേശീയ തലത്തിലും അന്തര്‍ ദേശീയ തലത്തിലും ക്ലിനിക്കല്‍ മേഖലയുടെപുരോഗതിക്ക് ഉപകരിക്കുന്ന വിവിധങ്ങളായ പദ്ധതികള്‍ക്കു നേതൃത്വം കൊടുത്തിട്ടുള്ളതുമായ മിനിജ ജോസഫ്, ഈസ്റ്റ് ആൻഡ് നോർത്ത് ഹേർട്ഫോർഷെയർ ട്രസ്റ്റ് ഹോസ്പിറ്റലിലെ മേട്രനും ജോലിചെയ്യുന്ന ശ്രീമതി ദീപ എൽഡർലി കെയർ, ഫ്രെയൽറ്റി സർവീസ്,ഡിമെൻഷ്യ ആൻഡ് പാർക്കിൻസൺസ് സ്പെഷ്യലിറ്റി സർവീസ് എന്നീ മേഖലയിൽ നിരവധിവർഷത്തെ പ്രവർത്തന പരിചയം ഉള്ള ദീപ ഓസ്റ്റിൻ, യു എന്‍ എഫ് ന്റെ സ്ഥാപക നേതാക്കളിലൊരാളും മുന്‍ ലീഗല്‍ അഡൈ്വസറും ഏഷ്യന്‍ സെന്റര്‍ ഓഫ് എക്‌സലന്‌സ് ന്റെ ചെയര്‍മായ ശ്രീ തമ്പി ജോസ് എന്നിവരാണ് ക്‌ളാസ്സുകൾ നയിക്കുക.

അഞ്ചു മണിക്കൂര്‍ സി പി ഡി പോയിന്റ് നല്‍കുന്ന പഠന ശിബിരം മലയാളീ നഴ്‌സുമാർക്ക് ഉപകാരപ്പെടുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ആയതിനാൽ ഈ റീജിയണിലെ എല്ലാവരും ഈ അവസരം ഉപയോഗപ്പെടുത്തണം എന്ന് ഈസ്റ്റ് വെസ്റ്റ് മിഡ്സ്ലാൻഡ് റീജിയണൽ കോർഡിനേഷൻ കമ്മറ്റിക്ക് വേണ്ടി ശ്രീമനു സഖറിയാ അഭ്യർത്ഥിച്ചു.

കോൺഫ്രൻസ് നടക്കുന്ന സ്ഥലത്തിന്റെ വിലാസം ചുവടെ.

കോൺഫ്രൻസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറുകളില്‍ വിളിക്കുക.

സിന്ധു ഉണ്ണി, നാഷണൽ കോർഡിനേറ്റർ : 07979 123615

മനു സഖറിയാ , ഈസ്റ്റ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയൻ : 07861 4241638 

വാർത്ത: വർഗീസ് ഡാനിയേൽ (പി.ആർ.ഒ)
കൂടുതല്‍വാര്‍ത്തകള്‍.