CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 26 Minutes 36 Seconds Ago
Breaking Now

നരേന്ദ്ര മോദി താഴ്ന്നവനായി ജനിച്ച ആളെന്ന് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍; പ്രധാനമന്ത്രിയോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

രാഹുല്‍ ഇടപെട്ടതിന് പിന്നാലെ വിശദീകരണവുമായി മണിശങ്കര്‍ അയ്യര്‍ രംഗത്തെത്തി.

2014-ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെറും ചായവില്‍പ്പനക്കാരന്‍ എന്നുവിളിച്ച് അധിക്ഷേപിച്ച വ്യക്തിയാണ് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. ഈ പ്രസ്താവന പാര്‍ട്ടിക്ക് തലവേദന ആവുകയും മോദി പ്രധാനമന്ത്രി പദത്തില്‍ എത്തുകയും ചെയ്തു. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ നടക്കവെയാണ് താഴ്ന്ന നിലവാരത്തില്‍ ജനിച്ച ആളാണ് മോദിയെന്ന് മണിശങ്കര്‍ വീണ്ടും പ്രസ്താവന ഇറക്കിയത്.

മോദിയുടെ ജന്മസ്ഥലമായ ഗുജറാത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ തന്റെ നേതാവിന്റെ പ്രസ്താവന തിരിച്ചടിയാകുമെന്ന് മനസ്സില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. പ്രധാനമന്ത്രി മോദിയോട് മാപ്പ് പറയണമെന്ന് രാഹുല്‍ മണിശങ്കര്‍ അയ്യരോട് ആവശ്യപ്പെട്ടു. ബിജെപി ഇത്തരം വാക്കുകളൊക്കെ ഉപയോഗിക്കാറുണ്ടെങ്കിലും ഇത് കോണ്‍ഗ്രസിന്റെ സംസ്‌കാരമല്ലെന്ന് രാഹുല്‍ പറഞ്ഞു.

രാഹുല്‍ ഇടപെട്ടതിന് പിന്നാലെ വിശദീകരണവുമായി മണിശങ്കര്‍ അയ്യര്‍ രംഗത്തെത്തി. താഴ്ന്നവനായി ജനിച്ചത് എന്ന ഉദ്ദേശത്തിലല്ല താഴ്ന്ന നിലവാരം എന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും തന്റെ അഭിപ്രായം പ്രധാനമന്ത്രിക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചെങ്കില്‍ ഖേദിക്കുകയാണെന്നും മണിശങ്കര്‍ വിശദീകരണത്തില്‍ അറിയിച്ചു. പ്രധാനമന്ത്രി താഴ്ന്നവനായി ജനിച്ചവനാണെന്നും, സംസ്‌കാരമില്ലെന്നും, ഈ സമയത്ത് അയാള്‍ വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നുമാണ് അയ്യര്‍ വിമര്‍ശിച്ചത്.




കൂടുതല്‍വാര്‍ത്തകള്‍.