CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 26 Minutes 6 Seconds Ago
Breaking Now

തീവെച്ച് കൊന്ന ലൗ ജിഹാദ് കേസില്‍ ട്വിസ്റ്റ്; കൊല്ലപ്പെട്ട വ്യക്തിയുടെ ഭാര്യ പ്രതിയുടെ മുന്‍ കാമുകി; കൊലപാതകം വ്യക്തിവൈരാഗ്യം മൂലം

ഷെയ്ഖിനെ അടിച്ച് വീഴ്ത്തിയ ശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു.

രാജസ്ഥാനില്‍ ഒരാളെ തീവെച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് റിപ്പോര്‍ട്ട്. ലൗ ജിഹാദുമായി ബന്ധപ്പെട്ടാണ് മുഹമ്മദ് ഭട്ടാ ഷെയ്ഖിനെ തീവെച്ച് കൊലപ്പെടുത്തിയതെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ട്. എന്നാല്‍ ഷെയ്ഖിനെ പ്രതിയായ ശംഭുനാഥിന് നേരത്തെ തന്നെ അറിവുള്ള വ്യക്തിയാണെന്നാണ് വിവരം. പ്രതിയുടെ മുന്‍ കാമുകിയാണ് ഇപ്പോള്‍ ഷെയ്ഖിനൊപ്പം താമസിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വ്യക്തമാകുന്നത്.

പെണ്‍കുട്ടിയെ ലൗ ജിഹാദില്‍ നിന്നും രക്ഷിക്കാനാണ് താന്‍ ഈ കൃത്യം ചെയ്യുന്നതെന്നാണ് ശംഭുനാഥ് വീഡിയോയില്‍ പറയുന്നത്. ഷെയ്ഖിനെ ജീവനോടെ കത്തിക്കുന്ന ദൃശ്യങ്ങള്‍ ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി.

ഷെയ്ഖിനെ അടിച്ച് വീഴ്ത്തിയ ശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു. ലൗ ജിഹാദ് എന്ന് വീഡിയോയില്‍ പറഞ്ഞതോടെ ഇതുമായി ബന്ധപ്പെട്ട സംഭവമാണെന്ന് കരുതി വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. എന്നാല്‍ ശംഭുനാഥ് ഈ കൃത്യം മറ്റ് ചില കാരണങ്ങള്‍ മൂലം ചെയ്തതാണെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.





കൂടുതല്‍വാര്‍ത്തകള്‍.