CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 43 Minutes 44 Seconds Ago
Breaking Now

സിനിമയില്‍ നിന്നും ഐഡിയ കടമെടുത്തു; എളുപ്പം പണം ഉണ്ടാക്കാന്‍ 5 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ടബ്ബില്‍ മുക്കികൊന്നു; 16 വയസ്സുകാരന്‍ പിടിയില്‍

കുട്ടിയെ വാട്ടര്‍ ടബ്ബില്‍ മുക്കിക്കൊന്ന ശേഷം മൃതദേഹം വാട്ടര്‍ കൂളറില്‍ ഒളിപ്പിച്ചു.

സിനിമയില്‍ കാണുന്നതൊക്കെ ജീവിതത്തില്‍ നടപ്പാക്കാന്‍ പറ്റിയ കാര്യങ്ങളാണെന്നാണ് ചിലരുടെ വിചാരം. എളുപ്പം പണമുണ്ടാക്കാന്‍ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടാല്‍ മതിയെന്നാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ആ 16-കാരന്‍ സിനിമ കണ്ട് മനസ്സിലാക്കിയത്. ഇത് ജീവിതത്തില്‍ നടപ്പാക്കിയതോടെ 5 വയസ്സുകാരിക്ക് ജീവന്‍ നഷ്ടമാകുകയായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയി 20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് വാട്ടര്‍ ടബ്ബില്‍ മുക്കി കൊലപ്പെടുത്തുകയാണുണ്ടായത്. പഞ്ചാബിലാണ് സംഭവം.

പ്രതിയുടെ സഹോദരിയുടെ ഭര്‍ത്താവ് വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ ഉടമയുടെ മകളെയാണ് തട്ടിക്കൊണ്ടുപോയത്. വീട്ടിലേക്ക് മോചനദ്രവ്യം ആവശ്യപ്പെട്ട് എത്തിയ ഫോണ്‍കോള്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 16-കാരന്‍ പിടിയിലായത്. കൊല നടത്തിയതിന്റെ യാതൊരു ബുദ്ധിമുട്ടും ആണ്‍കുട്ടി കാണിച്ചില്ലെന്ന് പോലീസ് പറഞ്ഞു. എളുപ്പത്തില്‍ പണമുണ്ടാക്കാന്‍ ഒരു സിനിമ കണ്ട് തോന്നിയ ഐഡിയ പ്രയോഗിച്ചതാണെന്ന് ഇവന്‍ പറഞ്ഞു. പോലീസ് അന്വേഷിച്ച് എത്തുമ്പോള്‍ വീട്ടില്‍ ലാപ്‌ടോപ്പ് ഉപയോഗിച്ച് സുഖമായി ഇരിക്കുകയായിരുന്നു പ്രതി.

കുട്ടിയെ വാട്ടര്‍ ടബ്ബില്‍ മുക്കിക്കൊന്ന ശേഷം മൃതദേഹം വാട്ടര്‍ കൂളറില്‍ ഒളിപ്പിച്ചു. വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്താണ് 16-കാരന്റെ സാഹസപ്രകടനം. അയല്‍വക്കത്തെ വീട്ടില്‍ താമസിക്കുന്ന വീട്ടുടമയുടെ വീട്ടില്‍ നിന്നും കുട്ടിയെ കൂട്ടിക്കൊണ്ടുവന്ന ശേഷമാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍ ചെയ്തത്. പോലീസ് സ്ഥലത്തെത്തിയതോടെ കുടുങ്ങുമെന്ന് മനസ്സിലാക്കി കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.