CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 42 Minutes Ago
Breaking Now

ഓഖി ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പ് വായിച്ചിട്ട് മനസ്സിലാകാത്തവരാണ് കേരളത്തില്‍ ഭരണം നടത്തുന്നതെന്ന് രമേശ് ചെന്നിത്തല

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം 29-ന് തന്നെ മുന്നറിയിപ്പ് നല്‍കിയെങ്കിലും സര്‍ക്കാര്‍ ഇത് പരിഗണിച്ചില്ല.

ഓഖി ചുഴലിക്കാറ്റ് നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്നറിയിപ്പ് മുന്‍കൂട്ടി ലഭിച്ചിട്ടും ഉണര്‍ന്ന് പ്രവര്‍ത്തിക്കാനും നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. മുന്നറിയിപ്പ് വായിച്ചിട്ട് മനസ്സിലാകാത്തതിന് മറ്റുള്ളവരെ കുറ്റം പറയേണ്ടതില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

തമിഴ്‌നാട്ടിലും ലക്ഷദ്വീപിലും ലഭിച്ച അതേ മുന്നറിയിപ്പ് കേരളത്തിന് ലഭിച്ചിട്ട് അത് ഫയലില്‍ വെച്ച് കൊണ്ടിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. തമിഴ്‌നാട് തലേദിവസം മുതല്‍ സ്‌കൂളുകള്‍ക്ക് വരെ അവധി നല്‍കി ജാഗ്രത പുലര്‍ത്തി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം 29-ന് തന്നെ മുന്നറിയിപ്പ് നല്‍കിയെങ്കിലും സര്‍ക്കാര്‍ ഇത് പരിഗണിച്ചില്ല. ഇതാണ് ജനങ്ങളുടെ ജീവന്‍ നഷ്ടമാക്കാന്‍ ഇടയാക്കിയത്.

മുന്നറിയിപ്പ് ലഭിച്ചില്ലെന്നാണ് മുഖ്യമന്ത്രി അവകാശപ്പെടുന്നത്. എന്നാല്‍ കിട്ടിയ മുന്നറിയിപ്പ് ഫയലില്‍ കെട്ടിവെച്ചിട്ട് ഇത്തരം വാദം ഉന്നയിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. ലക്ഷദ്വീപില്‍ ഓഖി ആഞ്ഞടിച്ചിട്ടും അവിടെ ആളപായം കുറഞ്ഞത് ജാഗ്രത പാലിച്ചത് കൊണ്ടാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.




കൂടുതല്‍വാര്‍ത്തകള്‍.