CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 7 Minutes 54 Seconds Ago
Breaking Now

ബ്രിസ്‌ക എക്‌സിക്യൂട്ടീവ് മെമ്പര്‍ ജിനേഷ് ബേബിയുടെ പിതാവ് എം ബേബി അന്തരിച്ചു.സംസ്കാരം ശനിയാഴ്ച.

ബ്രിസ്‌ക എക്‌സിക്യൂട്ടീവ് മെമ്പര്‍ ജിനേഷ് ബേബിയുടെ പിതാവ് കൊട്ടയ്ക്കാട്ടേത്ത് പാലാ നേല്‍ക്കുന്നത്തില്‍ എം ബേബി (77)നിര്യാതനായി.രണ്ടാഴ്ചയായി സ്‌ട്രോക്കു മൂലം ആശുപത്രിയിലായിരുന്നു.ഇന്നലെ രാത്രി പെട്ടെന്ന് മരണം സംഭവിക്കുകയായിരുന്നു.രണ്ടാഴ്ചയായി പിതാവിന്റെ കൂടെയായിരുന്നു ജിനേഷ് മിനിഞ്ഞാന്ന് തിരിച്ചെത്തിയതേയുണ്ടായിരുന്നുള്ളു.  ജിനേഷും കുടുംബവും നാളെ നാട്ടിലേക്ക് പോകും.

പത്തനം തിട്ട സെന്റ് മേരിസ് ചർച്ചിൽ വെച്ച്  ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് സംസ്‌കാര ചടങ്ങുകള്‍ നടക്കും.ജിനേഷിന്റെ ഏക സഹോദരി എറണാകുളത്ത് താമസിക്കുന്നു.

ജിനേഷിന്റെ പിതാവിന്റെ ആകസ്മിക നിര്യാണത്തിൽ ബ്രിസ്‌ക എക്‌സിക്യൂട്ടിവ് കമ്മറ്റി അനുശോചനം രേഖപ്പെടുത്തി.യൂറോപ്പ് മലയാളിയും കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നു.

 

 




കൂടുതല്‍വാര്‍ത്തകള്‍.