CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 10 Minutes 30 Seconds Ago
Breaking Now

രാഷ്ട്രീയത്തില്‍ പോയിന്റ് നേടാന്‍ പ്രധാനമന്ത്രി നുണകള്‍ അടിച്ചുവിടുന്നു; നരേന്ദ്ര മോദി രാജ്യത്തോട് മാപ്പ് പറയണമെന്ന ആവശ്യവുമായി മന്‍മോഹന്‍ സിംഗ്

ഭരണഘടനാപരമായ അധികാരകേന്ദ്രങ്ങളുടെ പ്രതിച്ഛായ തകര്‍ക്കുന്ന അപകടകരമായ വാദങ്ങളാണ് പ്രധാനമന്ത്രി മുന്നോട്ട് വെയ്ക്കുന്നതെന്ന് മന്‍മോഹന്‍

കോണ്‍ഗ്രസ് നേതാക്കളും, പാക് അധികൃതരും തമ്മില്‍ രഹസ്യചര്‍ച്ച നടത്തിയെന്ന ആരോപണത്തിനെതിരെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. രാഷ്ട്രീയ നേട്ടങ്ങള്‍ വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് തന്റെ രോഷപ്രകടനത്തിനിടെ മന്‍മോഹന്‍ വ്യക്തമാക്കി. ഇത്തരം നുണകള്‍ പ്രചരിപ്പിക്കുന്നത് വേദനാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ സസ്‌പെന്‍ഷനിലുള്ള കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ വീട്ടില്‍ വെച്ച് നടത്തിയ യോഗത്തെക്കുറിച്ചാണ് പ്രധാനമന്ത്രി മോദി ആരോപണങ്ങള്‍ ഉന്നയിച്ചത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, പാക് ഹൈക്കമ്മീഷണര്‍, മുന്‍ പാക് വിദേശകാര്യ മന്ത്രി തുടങ്ങിയവര്‍ പങ്കെടുത്തത് രഹസ്യയോഗമാണെന്നായിരുന്നു നരേന്ദ്ര മോദി ഗുജറാത്തിലെ റാലിയില്‍ ആരോപിച്ചത്. ഇതിന്റെ തൊട്ടടുത്ത ദിവസമാണ് ഗുജറാത്തികളെയും, മോദിയെയും മണിശങ്കര്‍ അവഹേളിച്ചതെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാദം.

ഭരണഘടനാപരമായ അധികാരകേന്ദ്രങ്ങളുടെ പ്രതിച്ഛായ തകര്‍ക്കുന്ന അപകടകരമായ വാദങ്ങളാണ് പ്രധാനമന്ത്രി മുന്നോട്ട് വെയ്ക്കുന്നതെന്ന് മന്‍മോഹന്‍ തിരിച്ചടിച്ചിരുന്നു. കഴിഞ്ഞ അഞ്ച് ദശകങ്ങളായി രാജ്യത്തിന്റെ സേവനത്തിനായി ജീവിതം മാറ്റിവെച്ച എന്റെ ചരിത്രം മോദിക്ക് രാഷ്ട്രീയ നേട്ടത്തിനായി ചോദ്യം ചെയ്യാന്‍ കഴിയില്ല. പ്രധാനമന്ത്രി ഇരിക്കുന്ന പദവിയുടെ മഹത്വം ഉയര്‍ത്തിപ്പിടിച്ച് അദ്ദേഹം രാജ്യത്തോട് മാപ്പ് പറയുമെന്നാണ് പ്രതീക്ഷ, മന്‍മോഹന്‍ സിംഗ് വ്യക്തമാക്കി.




കൂടുതല്‍വാര്‍ത്തകള്‍.