CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 56 Minutes 54 Seconds Ago
Breaking Now

ലിവർപൂൾ മലയാളി അസ്സോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷവും പൊതുയോഗവും ജനുവരി 27 ശനിയാഴ്ച .....

 ലിവര്‍പൂളിലെ ആദ്യ മലയാളി അസോസിയേഷനായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (LIMA) യുടെ ക്രിസ്തുമസ് പുതുവത്സരാഘോഷവും, വാര്‍ഷിക പൊതുയോഗവും, പുതിയ കമ്മറ്റിയെ തിരഞ്ഞെടുക്കലും ജനുവരി മാസം 27ാം തിയതി നടക്കുന്ന വിവരം എല്ലാ അംഗങ്ങളെയും അറിയിക്കുന്നു .

ഇതുവരെ മെമ്പര്‍ഷിപ്പ് പുതുക്കാത്തവര്‍ 2017 ഡിസംബര്‍ മാസം 31നു മുന്‍പായി പുതുക്കണമെന്നു LIMA നേതൃത്വം അറിയിക്കുന്നു. .മെമ്പര്‍ഷിപ്പ് പുതിക്കിയവര്‍ക്ക് മാത്രമാണ് പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ യോഗ്യതയുള്ളൂയെന്നും അറിയിക്കുന്നു 

ജനുവരിമാസം 27ാം തിയതി  വൈകുന്നരം 5 മണിക്ക് പൊതുയോഗവും പുതിയ കമ്മറ്റിയെ തിരഞ്ഞെടുക്കലും നടക്കും.  7 മണിമുതൽ  ക്രിസ്തുമസ് , പുതുവത്സര ആഘോഷങ്ങള്‍ നടക്കും. ഇതിലേക്കായി വിവിധ കലാപരിപാടികളാണ് അണിയറയില്‍ ഒരുങ്ങികൊണ്ടിരിക്കുന്നത് .

കഴിഞ്ഞ വര്‍ഷം ഒട്ടേറെ വ്യത്യസ്തങ്ങളായ പരിപാടികളിലൂടെ ലിവര്‍പൂള്‍ മലയാളി സമൂഹത്തിന്റെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റാന്‍ കഴിഞ്ഞ  ലിമയുടെ പേരില്‍ എല്ലാവര്‍ക്കും ക്രിസ്തുമസിന്‍റെയും , പുതുവത്സരത്തിന്‍റെയും ആശംസകള്‍ നേരുന്നു .

പരിപാടിയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുവാൻ  വിളിക്കുക. സോജന്‍ തോമസ്‌ ,07736352874 ,സിമി ജിജോ 07903793992 ,ആഷിഷ് ജോസഫ്‌ 07800838448 

പരിപാടി നടക്കുന്ന സ്ഥലത്തിന്‍റെ അഡ്രസും ,പോസ്റ്റ്‌ കോഡും

ST MICHAELS'S IRISH CENTER 

6 BOUNDARY LINE 

L6 5 JU  

വാർത്ത: ടോം ജോസ് തടിയംപാട് 




കൂടുതല്‍വാര്‍ത്തകള്‍.