CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 29 Minutes 39 Seconds Ago
Breaking Now

അധ്യാപികയും, അധ്യാപകനും പ്രണയിച്ച് വിവാഹം കഴിച്ചു; വിവാഹദിനത്തില്‍ ഇരുവരെയും ജോലിയില്‍ നിന്നും പുറത്താക്കി സ്‌കൂളിന്റെ സമ്മാനം; പ്രണയവിവാഹം വിദ്യാര്‍ത്ഥികള്‍ക്ക് മോശം സന്ദേശമെന്ന്!

വിവാഹത്തിന് മുന്‍പ് ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് സ്‌കൂള്‍ ചെയര്‍മാന്‍ ബാഷിര്‍ മസൂദി

വിവാഹദിനത്തില്‍ സ്‌കൂളിലെ അധ്യാപകര്‍ക്ക് ഈ സ്‌കൂള്‍ സുപ്രധാനമായ ഒരു സമ്മാനമാണ് കാഴ്ചവെച്ചത്. ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപക ദമ്പതികളെയാണ് പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ സ്‌കൂളില്‍ നിന്നും പുറത്താക്കിയത്. തീരുമാനം വിവാഹം ദിനത്തില്‍ തന്നെ നടപ്പാക്കി സ്‌കൂള്‍ മാനേജ്‌മെന്റ് അതൊരു വിവാഹ സമ്മാനമാക്കി.

പ്രണയിച്ച് വിവാഹം കഴിക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് മോശം സന്ദേശം നല്‍കുമെന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ കണ്ടെത്തല്‍. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പാമ്പോര്‍ മുസ്ലീം എഡ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപകരായിരുന്നു താരിഖ് ഭട്ടും, സുമയ്യ ബാഷിറും. വിവാഹദിനമായ നവംബര്‍ 30-ന് ഇവരുടെ സേവനങ്ങള്‍ അവസാനിപ്പിക്കുന്നതായിസ്‌കൂള്‍ മാനേജ്‌മെന്റ് പ്രഖ്യാപിക്കുകയായിരുന്നു.

വിവാഹത്തിന് മുന്‍പ് ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് സ്‌കൂള്‍ ചെയര്‍മാന്‍ ബാഷിര്‍ മസൂദി പറഞ്ഞു. എന്നാല്‍ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല. ഇരുവരും തമ്മിലുള്ള പ്രണയം 2000 വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് ജീവനക്കാര്‍ക്കും വളരെ മോശം സംഗതിയാണ്. എന്നാല്‍ തങ്ങളുടേത് പൂര്‍ണ്ണമായും അറേഞ്ച്ഡ് വിവാഹം ആയിരുന്നുവെന്ന് വധൂവരന്‍മാര്‍ വ്യക്തമാക്കി. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് വിവാഹ നിശ്ചയം കഴിഞ്ഞ ശേഷം ജീവനക്കാര്‍ക്ക് പാര്‍ട്ടിയും നല്‍കിയിരുന്നു. ലീവ് അപേക്ഷിച്ച ശേഷമാണ് പ്രണയബന്ധമെന്ന് ആരോപിച്ച് പുറത്താക്കിയത്.

ഒന്ന് വിവാഹം കഴിച്ചത് ഇത്രയും വലിയ കുറ്റമാണോയെന്നാണ് ഇവരുടെ ചോദ്യം.




കൂടുതല്‍വാര്‍ത്തകള്‍.