CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Minutes 5 Seconds Ago
Breaking Now

ഇന്ത്യക്ക് ഇനി ആഴക്കടലിലുമുണ്ട് ചങ്കൂറ്റം; നേവിയുടെ സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനി ഐഎന്‍എസ് കല്‍വരി രാജ്യത്തിന് സമര്‍പ്പിച്ചു; ഇത് രാജ്യത്തിന് അഭിമാനനിമിഷം

ടൈഗര്‍ ഷാര്‍ക്ക് എന്നര്‍ത്ഥം വരുന്ന കല്‍വരി എന്ന പേരാണ് സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനിക്ക് നല്‍കിയിട്ടുള്ള പേര്.

ഇന്ത്യന്‍ പ്രതിരോധ ചരിത്രത്തിലെ സുപ്രധാന നിമിഷത്തിന് ഇന്ന് തുടക്കം കുറിച്ചു. ഐഎന്‍എസ് കല്‍വരി അന്തര്‍വാഹിനി പ്രധാനമന്ത്രി നരേന്ദ്ര മോദി കമ്മീഷന്‍ ചെയ്തു. 'നമ്മള്‍ ഒരു പുതിയ യാത്രക്ക് തുടക്കം കുറിക്കുകയാണ്. കടല്‍ ദൈവങ്ങള്‍ നിങ്ങളെ ശക്തരും, സുരക്ഷിതരുമാക്കട്ടെ', പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

ടൈഗര്‍ ഷാര്‍ക്ക് എന്നര്‍ത്ഥം വരുന്ന കല്‍വരി എന്ന പേരാണ് സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനിക്ക് നല്‍കിയിട്ടുള്ള പേര്. ഇന്ത്യയുടെ സുരക്ഷിതത്വത്തെക്കുറിച്ച് ദീര്‍ഘമായി സംസാരിച്ച പ്രധാനമന്ത്രി ആഗോളതലത്തില്‍ വര്‍ദ്ധിച്ച് വരുന്ന രാജ്യത്തിന്റെ ഉത്തരവാദിത്വങ്ങളെക്കുറിച്ചും ഓര്‍മ്മപ്പെടുത്തി. ഇന്ത്യയുടെ സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം പ്രദേശത്തെ സ്ഥിരത നിലനിര്‍ത്താനും പുതിയ അന്തര്‍വാഹിനി വഴിയൊരുക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

നയതന്ത്രതയില്‍ ഇന്ത്യയുടെ മനുഷ്യത്വപരമായ സമീപനങ്ങളാണുള്ളത്. അത്തരത്തില്‍ ദേശീയസുരക്ഷ ഉറപ്പാക്കുന്നതാണ് ലോകത്തില്‍ നമ്മളെ പ്രത്യേകതയുള്ളതവരാക്കുന്നത്. സുരക്ഷിതമായ ഇന്ത്യ മനുഷ്യരാശിയ്ക്ക് തന്നെ ഗുണകരമാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു. നേവിക്കായി നിര്‍മ്മിക്കുന്ന ആറ് സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനികളില്‍ ആദ്യത്തേതാണ് കല്‍വരി. മസഗാവോണ്‍ ഡോക് ലിമിറ്റഡാണ് ഇവ നിര്‍മ്മിക്കുന്നത്.

രാജ്യത്തെ സുരക്ഷിതരാക്കുന്ന സൈനികരെ ആദരിക്കാനും പ്രധാനമന്ത്രി തന്റെ സംഭാഷണം പ്രയോജനപ്പെടുത്തി. 125 കോടി ജനങ്ങളുടെ പേരില്‍ സ്വന്തം ജീവന്‍ ത്യജിച്ചവര്‍ക്ക് മുന്നില്‍ സല്യൂട്ട് സമര്‍പ്പിക്കുന്നു. പാരാമിലിറ്ററി, പോലീസ്, പ്രതിരോധ വിഭാഗങ്ങള്‍ക്കും, സുരക്ഷ ഉറപ്പാക്കാന്‍ പ്രവര്‍ത്തിക്കുന്ന കാണുന്നതും, കാണാത്തതുമായ വിഭാഗങ്ങളെ ആദരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍, നേവി ചീഫ് അഡ്മിറല്‍ സുനില്‍ ലാംബ, വൈസ് അഡ്മിറല്‍ ഗിരീഷ് ലുത്ര, വെസ്റ്റേണ്‍ നേവല്‍ കമ്മാന്‍ഡ് ഫ്‌ളാഗ് ഓഫീസര്‍ കമ്മാന്‍ഡിംഗ്, മുതിര്‍ന്ന പ്രതിരോധ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.






കൂടുതല്‍വാര്‍ത്തകള്‍.