CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 7 Minutes 12 Seconds Ago
Breaking Now

യുകെ മലയാളികൾക്ക് ആഘാതമായി മറ്റൊരു മരണം കൂടി....ബർമിംഗ്ഹാമിലെ വാൽസാളിൽ താമസിച്ചിരുന്ന ആൻസി സിമ്മി നാട്ടിൽ നിര്യാതയായി .

മൂന്ന് മാസം മുൻപാണ് ആൻസിക്ക് ക്യാൻസർ ആണെന്ന് തിരിച്ചറിയുന്നത്.

കോട്ടയം: ബർമിംഗ്ഹാമിലെ വാൾസാളിൽ താമസിച്ചിരുന്ന കോട്ടയം സ്വദേശി ആൻസി സിമ്മി (51) കോട്ടയത്തെ കാരിത്താസ് ആശുപത്രിയിൽ വച്ച് നിര്യാതയായി. കോട്ടയം അയ്മനം പരിപ്പ് സ്വദേശി മുളക്കൽ സിമ്മിയുടെ ഭാര്യയും ആഷിൻ സിറ്റി ടൂർസ് ഉടമയും മുൻ യുകെകെസിഎ വൈസ് പ്രസിഡന്റുമായ ജിജോ മാധവപ്പള്ളിയുടെ സഹോദരിയുമാണ്. സിയാ, ലിയാ എബിസൺ എന്നീ മൂന്ന് മക്കളാണ് ഇവർക്കുള്ളത്.

ന്യൂ കാസിലിൽ താമസിക്കുന്ന ജിജോ മാധവപ്പള്ളി, മോളി ജോയി, ജെസ്സി ബൈജു, സെലിൻ രാജേഷ് (ദുബായ്), സാലി ബേബി (ഇടക്കോലി) എന്നിവരാണ് സഹോദരങ്ങൾ. കല്ലറ മാധവപ്പള്ളിൽ പരേതനായ ജോസഫ്- അന്നക്കുട്ടി ദമ്പതികളുടെ പുത്രിയാണ്. സംസ്കാരം പിന്നീട് നാട്ടിലെ ഇടവകയിൽ നടക്കും.

മൂന്ന് മാസം മുൻപാണ് ആൻസിക്ക് ക്യാൻസർ ആണെന്ന് തിരിച്ചറിയുന്നത്. ഇവിടെ പ്രാഥമിക ചികിത്സകൾക്ക് ശേഷം കഴിഞ്ഞ ഒരുമാസമായി നാട്ടിൽ ചികിത്സക്കായി പോയിരിക്കുകയായിരുന്നു. ഭർത്താവ് സിമ്മിയും ആൻസിയോടൊപ്പം നാട്ടിൽ ആയിരുന്നു.

രോഗം കലശലായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആണ് കാരിത്താസിൽ പ്രവേശിപ്പിച്ചത്. യുകെ മലയാളികളെ വിടാതെ പിന്തുടരുന്ന ക്യാൻസർ മരണ പരമ്പരയിൽ കഴിഞ്ഞ ദിവസം മിഡിൽസ്ബറോയിൽ ബെന്നിയും, കവൻട്രിയിൽ ജെറ്റ്‌സിയും മരണമടഞ്ഞിരുന്നു .

സഹോദരങ്ങളായ ജിജോയും , ജെസ്സിയും ആൻസിയുടെ മക്കളും , സിമ്മിയുടെ സഹോദര ഭർത്താവ് ജോജിയും ഉടൻ തന്നെ നാട്ടിലേക്കു തിരിക്കും.

ആൻസി ചേച്ചിയുടെ അകാല വേർപാടിൽ ദുഃഖിതരായിരിക്കുന്ന അവരുടെ കുടുംബാംഗങ്ങളുടെ വേദനയിലും പ്രാർത്ഥനയിലും യൂറോപ്പ് മലയാളിയും പങ്ക് ചേരുന്നു..




കൂടുതല്‍വാര്‍ത്തകള്‍.