CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 45 Minutes 50 Seconds Ago
Breaking Now

ജോലി ഉപേക്ഷിക്കണമെന്ന ഭര്‍ത്താവിന്റെ വാക്ക് അനുസരിച്ചില്ല; സര്‍ക്കാര്‍ അധ്യാപികയെ ഭര്‍ത്താവ് കുത്തിക്കൊന്നു

ജോലി ഉപേക്ഷിച്ചില്ലെങ്കില്‍ പ്രത്യാഘാതം ഉണ്ടാവുമെന്നായിരുന്നു അസ്ലമിന്റെ ഭീഷണി.

ജോലി ഉപേക്ഷിക്കാന്‍ തയ്യാറാകാതിരുന്ന മുസ്ലീം അധ്യാപികയെ ഭര്‍ത്താവ് കുത്തിക്കൊന്നു. ഭര്‍ത്താവിന്റെ ഭീഷണികള്‍ക്ക് ചെവികൊടുക്കാതെ ജോലിക്ക് പോയതോടെയാണ് സ്വന്തം ജീവന്‍ കൊണ്ട് ഇവര്‍ക്ക് പകരം നല്‍കേണ്ടി വന്നത്. ബിഹാറിലെ പൂര്‍ണിയ ജില്ലയിലാണ് ഭര്‍ത്താവിനെ അനുസരിക്കാതിരുന്ന 26-കാരി തബാസും അരായെ ഭര്‍ത്താവ് കുത്തിക്കൊന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തലീമി മര്‍കസ് സ്‌കൂളിലെ അധ്യാപികയായിരുന്നു തബാസും.

ബിഎ രണ്ടാം ഭാഗം പരീക്ഷ എഴുതാന്‍ പോയ ശേഷം സഹോദരനൊപ്പം വീട്ടിലേക്ക് മടങ്ങി എത്തിയതായിരുന്നു തബാസും. 2010-ലായിരുന്നു തബാസും മുഹമ്മദ് അസ്ലമിനെ വിവാഹം കഴിച്ചത്. എന്നാല്‍ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നുവെന്ന് സഹോദരന്‍ റാസ പറയുന്നു. എന്നാല്‍ സംഭവദിവസം പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ അസ്ലം ഇവരെ വഴിയില്‍ തടയുകയായിരുന്നു.

പൊടുന്നനെ കത്തി പുറത്തെടുത്ത് തബാസുമിനെയും സഹോദരനെയും ഇയാള്‍ അക്രമിച്ചു. പൂര്‍ണിയ ജില്ലാ ആശുപത്രിയില്‍ ഇരുവരെയും എത്തിച്ചെങ്കിലും തബാസും മരണത്തിന് കീഴടങ്ങി. അധ്യാപക ജോലി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യയെ അസ്ലം മര്‍ദ്ദിച്ചിരുന്നതായി തബാസുമിന്റെ പിതാവ് പറയുന്നു. ജോലി ഉപേക്ഷിച്ചില്ലെങ്കില്‍ പ്രത്യാഘാതം ഉണ്ടാവുമെന്നായിരുന്നു അസ്ലമിന്റെ ഭീഷണി.

വിദ്യാഭ്യാസമില്ലാത്ത മുസ്ലീം പെണ്‍കുട്ടികളെ പഠിപ്പിക്കാനായിരുന്നു മകള്‍ക്ക് ഇഷ്ടമെന്ന് പിതാവ് പറയുന്നു. എന്നാല്‍ ഇതൊന്നും ഭര്‍ത്താവിന് ഇഷ്ടമായിരുന്നില്ല. ഒടുവില്‍ തബാസും അരായുടെ ജീവനാണ് നഷ്ടമായത്. 




കൂടുതല്‍വാര്‍ത്തകള്‍.