CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 57 Minutes 28 Seconds Ago
Breaking Now

തിരുപ്പിറവിയുടെ സന്ദേശവുമായി ഗർഷോം ടിവിയും ലണ്ടൻ അസാഫിയൻസും. ഓൾ യുകെ എക്യുമെനിക്കൽ കരോൾ ഗാന മത്സരം നാളെ കവൻട്രിയിൽ....

കവന്‍ട്രി: യുകെയിലെ വിവിധ ക്രൈസ്തവ സഭാ വിഭാഗങ്ങളില്‍ പെട്ട ഗായക സംഘങ്ങളെയും ക്വയർ ഗ്രൂപ്പുകളെയും കോര്‍ത്തിണക്കി ഗര്‍ഷോം ടിവിയും പ്രമുഖ സംഗീത ബാന്‍ഡായ ലണ്ടൻ അസാഫിയന്‍സും ചേര്‍ന്ന് നടത്തുന്ന എക്യൂമെനിക്കല്‍ ക്രിസ്മസ് കരോള്‍ മത്സരം 'ജോയ് റ്റു ദി വേൾഡ്' നു മണിക്കൂറുകൾ ബാക്കി മണിക്കൂറുകൾ ബാക്കി. ഡിസംബര്‍ പതിനാറാം തീയതി ശനിയാഴ്ച  ഉച്ച കഴിഞ്ഞു മൂന്നു  മണി മുതൽ കവന്‍ട്രി വില്ലന്‍ ഹാള്‍ സോഷ്യല്‍ ക്‌ളബില്‍ വച്ച് നടക്കുന്ന സംഗീതസായാഹ്നത്തിൽ യുകെയുടെ വിവിധഭാഗങ്ങളിൽ നിന്നുമായി പതിനഞ്ചു ഗായക സംഘങ്ങളാണ് തിരുപ്പിറവിയുടെ സന്ദേശവുമായി മത്സരത്തിനെത്തുന്നത്. 

കരോള്‍ ഗാന മത്സരത്തില്‍ വിജയികള്‍ ആകുന്നവര്‍ക്കു ആകര്‍ഷകമായ സമ്മാനങ്ങളും ലഭിക്കും. ഒന്നാം സമ്മാനം 1000  പൗണ്ടും എവർറോളിങ് ട്രോഫിയും , രണ്ടാം സമ്മാനം 500  പൗണ്ടും എവർറോളിങ് ട്രോഫിയും, മൂന്നാം സമ്മാനം 250 പൗണ്ടും എവർറോളിങ് ട്രോഫിയും എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്. . ഗ്രെയിറ്റ് ബ്രിട്ടന്‍ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യാതിഥിയായി പങ്കെടുത്തു കരോൾ ഗാന സന്ധ്യയുടെ  ഉദ്ഘാടനം നിർവഹിക്കും. യുകെ ക്രോസ്സ് കൾച്ചറൽ മിനിസ്ട്രീസ് ഡയറക്ടർ റവ.ഡോ. ജോ കുര്യൻ ക്രിസ്മസ് സന്ദേശം നൽകും. ലെസ്റ്റർ സെന്റ്.ജോർജ് ഇന്ത്യൻ ഓർത്തഡോൿസ് പള്ളി വികാരി റവ ഫാ. ടോം ജേക്കബ്, ഐഎജി യുകെ & യൂറോപ് മിനിസ്ട്രീസ് ചെയർമാൻ റവ. ബിനോയ് എബ്രഹാം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും.

യുകെയില്‍ ആദ്യമായി നടത്തുന്ന ഈ കരോള്‍ ഗാന മത്സരം വിവിധ ക്രിസ്തീയ സഭകളുടെയും ഗായകസംഘങ്ങളുടെയും  ഒത്തുചേരലിനു വേദിയാകും. കരോള്‍ ഗാന മത്സരങ്ങള്‍ക്ക് ശേഷം ലണ്ടന്‍ അസഫിയാന്‍സിന്റെ നേതൃത്വത്തിൽ 25 ഓളം കലാകാരൻമാർ അണിനിരക്കുന്ന ലൈവ് ഓർക്കസ്ട്രയോടുകൂടിയ സംഗീതവിരുന്ന് കരോൾഗാനസന്ധ്യക്കു മാറ്റുകൂട്ടും. ഇതോടനുബന്ധിച്ചു  അസാഫിയന്സിന്റെ ഏറ്റവും പുതിയ സംഗീത ആൽബം 'ബികോസ് ഹി ലിവ്സ്' ന്റെ പ്രകാശനവും നടക്കും. രുചികരമായ കേരള ഫുഡ്, ക്രിസ്മസ് കേക്ക് സ്റ്റാളുകൾ എന്നിവയും  ക്രമീകരിച്ചിട്ടുണ്ട്. പ്രവേശനം തികച്ചും സൗജന്യമായ ഈ സംഗീതസായാഹ്നത്തിലേക്കു ഏവരെയും ഹൃദയപൂർവം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

പ്രോഗ്രാം നടക്കുന്ന വേദിയുടെ അഡ്രസ്:

Willenhall Social Club ,  Robin Hood Rd, Coventry CV3 3BB 

വാർത്ത: ജോഷി സിറിയക് 




കൂടുതല്‍വാര്‍ത്തകള്‍.