CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 37 Minutes Ago
Breaking Now

ബാഡ്മിന്റൺ പ്രേമികൾക്ക് ഒരു സന്തോഷ വാർത്ത.... ഇടുക്കി ജില്ലാ സംഗമം ഓൾ യുകെ ബാഡ്മിന്റൺ ടൂർണമെൻറ് ജനുവരി 26ന്.....

പ്രിയ  സ്പോർട്സ് പ്രേമികളെ, ഇടുക്കി ജില്ലാ സംഗമത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന മൂന്നാമത് ഓൾ യുകെ ബാഡ്മിന്റൺ ടൂർണമെന്റ് ജനുവരി 27ന് ശനിയാഴ്ച രാവിലെ10 മണി മുതൽ ഡെർബിയിൽ വച്ച് നടത്തുന്നതാണ്. അഡ്വാൻസ് വിഭാഗവും, ഇന്റർമീഡിയേറ്റ് വിഭാഗത്തിലുമായുള്ള മത്സരങ്ങൾ ആണ് നടത്തപ്പെടുന്നത്. ഇന്റർമീഡിയേറ്റ് വിഭാഗത്തിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 32 ടീമുകളാണ് മത്സരിക്കുന്നത്.  

യുകെയിലുള്ള ബാഡ്മിൻറൺ പ്രേമികൾക്ക് തങ്ങളുടെ കഴിവ് മാറ്റുരക്കുന്നതിനും പ്രോൽസാഹിപ്പിക്കുന്നതിനും ഉള്ള ഒരു അവസരമാണ് ഇടുക്കി ജില്ലാ സംഗമം ഒരുക്കുന്നത്. കഴിഞ്ഞ ആറു വർഷകാലമായി യുകെയിലും, ഇടുക്കി ജില്ലയുടെ വിവിധ ഭാഗത്തും നിരവധി അശരണരും, നിരാലംബരുമായ നിരവധി വ്യക്തികൾക്കും, കുടുംബങ്ങൾക്കും, സ്ഥാപനങ്ങൾക്കും, പ്രവാസികളായ നല്ല മനസുകളുടെ സഹായത്താൽ മനുഷ്യസ്നേഹപരമായ പല നന്മ പ്രവർത്തികൾ ഇടുക്കി ജില്ലാ സംഗമം  ചെയ്യുന്നു. ഇപ്പോൾ ഇടുക്കി ജില്ലാ 'സംഗമത്തിന്റെ ക്രിസ്മസ്/ന്യൂ ഇയർ ചാരിറ്റി നടന്ന് കൊണ്ട് ഇരിക്കുന്നു.

ജോയിന്റ്കൺവീനർമാരായ ജസ്റ്റിൻ എബ്രഹാം, ബാബു തോമസ് തുടങ്ങിയവരാണ് ബാഡ്മിന്റൺ കളികൾക്ക് നേത്യത്വം നല്കുന്നത്. ഇവരോട് ഒപ്പം മറ്റ് കമ്മറ്റികാരും കൈ കോർക്കുന്നു. 

വിജയികൾക്ക്  കാഷ് പ്രൈസായി യഥാക്രമം £301,£151,£101,£75. പിന്നെ ട്രോഫികളും സമ്മാനിക്കുന്നതാണ്.കൂടാതെ പ്രോൽസാഹന സമ്മാനമായി കോർട്ടർ ഫൈനൽ കളിക്കുന്ന ഇൻറർമീഡിയേറ്റ് കളികാർക്ക് ട്രോഫിയും നൽകുന്നതാണ്. അതോടൊപ്പം  മൽസരങ്ങളോട് ഒപ്പം മറ്റ് സമ്മാനങ്ങളും കാണികൾക്കും, കളിക്കാർക്കും  ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്. 

യുകെയിൽ ഉള്ള എല്ലാ ബാഡ്മിന്റൻ സ്നേഹികളെയും ജനുവരി 27ന് ഡെർബിയിലേക്ക്‌ ഹാർദവമായി ക്ഷണിച്ച് കൊള്ളുന്നു .

കൂടുതൽ വിവരങ്ങൾക്കും, രജിസ്‌ട്രേഷനുമായിജസ്റ്റിൻ- 07985656204 ,ബാബു - 07730883823 തുടങ്ങിയവരെ ബന്ധപെടാവുന്നതാണ്.

Address, 

Etwall Leisure centre 

Hilton Road 

Derby

DE65 6HZ 

വാർത്ത: ഇടുക്കി ജില്ലാ സംഗമം 




കൂടുതല്‍വാര്‍ത്തകള്‍.