CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Minutes 10 Seconds Ago
Breaking Now

കിംഗ്ഫിഷര്‍ രാജാവിന് ഇന്ത്യന്‍ ജയിലില്‍ കിടക്കാന്‍ യോഗമുണ്ടാകുമോ? ജയിലുകളില്‍ വലിയ തിരക്കും, വൃത്തികേടുകളും; എലിയും, പാമ്പും, പാറ്റയും വാഴുന്ന ജയിലില്‍ വിജയ് മല്ല്യ കിടക്കാനോ...

ഇന്ത്യന്‍ ജയിലുകള്‍ വൃത്തിഹീനമായതിനാല്‍ മല്ല്യയെ നാടുകടത്തരുതെന്നാണ് ഇയാളുടെ അഭിഭാഷകര്‍ ഉന്നയിക്കുന്ന വാദം.

പല നാള്‍ രാജാവ് ഒരു നാള്‍... ഈ ചൊല്ല് കേള്‍ക്കാത്തവര്‍ അധികം കാണില്ല. മദ്യരാജാവ് വിജയ് മല്ല്യയുടെ കാര്യത്തില്‍ ഈ ചൊല്ല് അന്വര്‍ത്ഥമാകാനാണ് സാധ്യത. ബ്രിട്ടനില്‍ നാടുകടത്തല്‍ കേസ് നേരിടുന്ന മല്ല്യക്ക് ഇന്ത്യന്‍ ജയിലുകളെക്കുറിച്ച് നിരത്തുന്ന പരാതികളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. ഇന്ത്യന്‍ ജയിലുകള്‍ വൃത്തിഹീനമായതിനാല്‍ മല്ല്യയെ നാടുകടത്തരുതെന്നാണ് ഇയാളുടെ അഭിഭാഷകര്‍ ഉന്നയിക്കുന്ന വാദം.

ഈ വര്‍ഷം ഏപ്രിലില്‍ സ്‌കോട്ട്‌ലണ്ട് യാര്‍ഡ് അറസ്റ്റ് ചെയ്ത വിജയ് മല്ല്യ 650,000 പൗണ്ട് ജാമ്യത്തിലാണ് യുകെയില്‍ കറങ്ങുന്നത്. ഇന്ത്യന്‍ ബാങ്കുകള്‍ക്ക് 9000 കോടി നല്‍കാതെയാണ് മല്ല്യ മുങ്ങിയത്. നാടുകടത്തല്‍ അപേക്ഷയില്‍ തെളിവ് ശേഖരണം നടക്കവെയാണ് യുകെയിലെ ജയില്‍ സര്‍വ്വീസ് വിദഗ്ധന്റെ അവകാശവാദങ്ങള്‍ കൂടി സമര്‍പ്പിച്ചത്. ഇന്ത്യയിലെ ജയിലുകളില്‍ വലിയ തിരക്കാണെന്നും, ഇതുമൂലം വൃത്തിഹീനമായ സാഹചര്യങ്ങളാണെന്നും പ്രതിഭാഗം വാദിക്കുന്നു.

പുതുവര്‍ഷത്തില്‍ ജനുവരി 10-ന് വാദങ്ങള്‍ പുനരാരംഭിക്കും. ഇന്ത്യന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച തെളിവുകള്‍ സ്വീകരിക്കുന്ന കാര്യത്തിലും അന്തിമതീരുമാനം എടുക്കാനുണ്ട്. വാദപ്രതിവാദങ്ങള്‍ കേട്ട് കേസില്‍ അന്തിമവിധി പുറപ്പെടുവിക്കുന്നതിന് ജഡ്ജ് എമ്മ ആര്‍ബത്‌നോട്ട് തീയതിയും നിശ്ചയിക്കും. തീരുമാനം അനുകൂലമായാല്‍ മല്ല്യയെ വഞ്ചനയ്ക്കും, അനധികൃത പണമിടപാട് കേസിലും വിചാരണയ്ക്ക് വിധേയനാക്കും.

അവസാന ദിനത്തില്‍ ഇന്ത്യന്‍ ജയിലില്‍ മല്ല്യയുടെ അവസ്ഥയാണ് ചര്‍ച്ചകള്‍ക്ക് വിധേയമായത്. മുംബൈ സെന്‍ഡ്രല്‍ ജയിലിലെ ബാരക് 12-ലെ അവസ്ഥ വളരെ മോശമാണെന്നാണ് മല്ല്യയുടെ ഭാഗം ബോധിപ്പിച്ചത്. ചെന്നൈ, കൊല്‍ക്കത്ത ജയിലുകളിലെ അവസ്ഥയും, ജയിലില്‍ നിന്നും പുറത്തുവന്ന ഒരാളുടെ അനുഭവവുമാണ് പ്രതിഭാഗം ബോധിപ്പിച്ചത്. എന്നാല്‍ ഇതോടെ ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വ്വീസ് ഇന്ത്യക്ക് വേണ്ടി വാദിച്ചു. തുറന്ന സ്ഥലത്തെ മലമൂത്ര വിസര്‍ജ്ജനം, എലി, പാറ്റ, പാമ്പ് എന്നിവയൊക്കെയാണ് ജയിലുകളില്‍ നടമാടുന്നതെന്നും പ്രതിഭാഗം വാദിക്കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.