CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 26 Minutes 59 Seconds Ago
Breaking Now

മുത്തലാഖ് ചെയ്യുന്ന മുസ്ലീം പുരുഷന്‍മാര്‍ക്ക് 3 വര്‍ഷത്തെ ജയില്‍ശിക്ഷ നല്‍കുന്ന ബില്ലിന് മോദി സര്‍ക്കാരിന്റെ അംഗീകാരം

നിയമത്തിന്റെ കരട് രൂപം സംസ്ഥാനങ്ങള്‍ക്ക് ഡിസംബര്‍ 1-ന് അയച്ച് നല്‍കിയിരുന്നു.

മുസ്ലീം വനിതാ ബില്‍ 2017 (വിവാഹ അവകാശ സംരക്ഷണം) കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. മുത്തലാഖ് ചെയ്ത് ഭാര്യമാരെ ഉപേക്ഷിക്കുന്ന മുസ്ലീം പുരുഷന്‍മാര്‍ക്ക് മൂന്ന് വര്‍ഷത്തെ ജയില്‍ശിക്ഷ ഉറപ്പാക്കുന്നതാണ് ഈ നിയമം. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ച് സുപ്രീംകോടതി ഉത്തരവിന് പിന്നാലെയാണ് കേന്ദ്രം ഇക്കാര്യത്തില്‍ നിയമനിര്‍മ്മാണം നടത്തിയത്.

ജാമ്യം ലഭിക്കാത്ത കുറ്റമായി ഇതോടെ മുത്തലാഖ് മാറും. ഈ ആചാരം ഖുറാന്‍ അനുസരിച്ചുള്ളതല്ലെന്നായിരുന്നു സുപ്രീംകോടതിയുടെ പരാമര്‍ശം. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 15 എന്നിവയുടെ ലംഘനമാണ് മുത്തലാഖ്. ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ ഇന്നാരംഭിച്ച പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ഇത് അവതരിപ്പിക്കും. അടുത്ത ആഴ്ച തന്നെ അവതരണം നടക്കുമെന്നാണ് റിപ്പോര്‍ട്ട്.

നിയമത്തിന്റെ കരട് രൂപം സംസ്ഥാനങ്ങള്‍ക്ക് ഡിസംബര്‍ 1-ന് അയച്ച് നല്‍കിയിരുന്നു. ഡിസംബര്‍ 10-നകം മറുപടി അറിയിക്കാനായിരുന്നു നിര്‍ദ്ദേശം. ജാര്‍ഖണ്ഡ്, ആസാം, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപൂര്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ ബില്ലിന് പിന്തുണ അറിയിച്ചു. സുപ്രീംകോടതി വിധി വന്നിട്ടും പലയിടത്തും മുത്തലാഖ് ആവര്‍ത്തിച്ചതോടെയാണ് നിയമം കൊണ്ടുവരാന്‍ കേന്ദ്രം തീരുമാനിച്ചത്.




കൂടുതല്‍വാര്‍ത്തകള്‍.