CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 28 Minutes 28 Seconds Ago
Breaking Now

രാജ്യസഭയുടെ പ്രവര്‍ത്തനരീതി മാറ്റിമറിയ്ക്കാന്‍ വെങ്കയ്യ നായിഡു; യാചിക്കുന്ന പരിപാടി നിര്‍ത്താം, ഇത് സ്വതന്ത്ര്യ ഇന്ത്യയാണ്; അംഗങ്ങളോട് ഉപരാഷ്ട്രപതി

കൊളോണിയല്‍ കാലത്തെ പദങ്ങള്‍ ഉപയോഗിക്കേണ്ടതില്ലെന്നും വെങ്കയ്യ നായിഡു അംഗങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ആഗസ്റ്റ് 11-നാണ് രാജ്യത്തിന്റെ ഉപരാഷ്ട്രപതിയായി വെങ്കയ്യ നായിഡു സ്ഥാനമേറ്റത്. എന്നാല്‍ ഇന്ന് ആദ്യമായാണ് രാജ്യസഭാ ചെയര്‍മാന്‍ കസേരയില്‍ അദ്ദേഹം വന്നിരുന്നത്. ആദ്യ ദിവസം പതിവ് പോലെ ബഹളത്തില്‍ മുങ്ങിയപ്പോള്‍ പൊതുവെ രാജ്യസഭാ ചെയര്‍മാന്‍ കസേരയില്‍ ഇരുന്ന അഭ്യര്‍ത്ഥനകളും, ദയവായി ഇരിക്കൂ, മര്യാദയ്ക്ക് പെരുമാറൂ തുടങ്ങിയ പദങ്ങളൊന്നും വെങ്കയ്യ നായിഡു ഉന്നയിച്ചില്ല.

കുറിയ്ക്ക് കൊള്ളുന്ന വാക്പ്രയോഗങ്ങള്‍ നടത്തി ശീലമുള്ള വെങ്കയ്യ നായിഡു തന്റെ രാജ്യസഭാ ചെയര്‍മാന്‍ പദവിയിലെ ആദ്യ ദിനത്തിലും ഈ ശീലം മാറ്റിയില്ല. ശരത് യാദവ്, അലി അന്‍വര്‍ എന്നിവരെ അയോഗ്യരാക്കിയ വിഷയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി ബഹളം വെച്ചു. ആള്‍ ഇന്‍ വെല്‍, നോട്ട് വെല്‍ (എല്ലാവരും നടുത്തളത്തില്‍, ഇത് നല്ലതല്ല) എന്ന മറുപടിയാണ് വെങ്കയ്യ നല്‍കിയത്.

കൊളോണിയല്‍ കാലത്തെ പദങ്ങള്‍ ഉപയോഗിക്കേണ്ടതില്ലെന്നും വെങ്കയ്യ നായിഡു അംഗങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഒരു വിഷയം ഉന്നയിക്കുമ്പോള്‍ യാചിക്കുന്നു എന്നര്‍ത്ഥം വരുന്ന പദം ഉപയോഗിക്കേണ്ടതില്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇത് സ്വതന്ത്ര ഇന്ത്യയാണ് ഇവിടെ ഇരക്കേണ്ട കാര്യമില്ലെന്നും രാജ്യസഭാ ചെയര്‍മാന്‍ വ്യക്തമാക്കി. എന്തായാലും രാജ്യസഭാ കസേരയിലേക്ക് വെങ്കയ്യ നായിഡുവിനെ ബിജെപി എത്തിച്ചത് വെറുതയല്ലെന്ന് ആദ്യ ദിനം തെളിവാകുകയാണ്.




കൂടുതല്‍വാര്‍ത്തകള്‍.