CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 43 Minutes 17 Seconds Ago
Breaking Now

ക്രിസ്തുമസ് സ്പെഷ്യൽ റെഡ് വൈൻ

ചേരുവകൾ

 

*   കുരുവുള്ള കറുത്ത മുന്തിരി  - 2 കിലോ ഗ്രാം

 

*   പഞ്ചസാര - 2 കി​ലോഗ്രാം

 

*   തിളപ്പിച്ചാറിയ വെള്ളം - മൂന്ന്​ ലിറ്റർ 

 

*   ഏലക്ക - 12

 

*   കറുവാപ്പട്ട -അഞ്ച്​

 

*   ഗ്രാമ്പൂ -10

 

*   ക​​ഴുകി ഉണക്കിയ ഗോതമ്പ്​ - ഒരു പിടി

 

*   ബീറ്റ്​റൂട്​ - ഒരു കഷ്​ണം

 

തയാറാക്കുന്ന വിധം: 

 

*  മുന്തിരി അരസ്​പൂൺ മഞ്ഞൾപ്പൊടി ചേർത്ത വെള്ളത്തിൽ പലവട്ടം കഴുകിയെടുക്കുക. മുന്തിരിയിൽ വിഷാംശം വല്ലതുമുണ്ടെങ്കിൽ അതുകൂടെ കളയാൻ വേണ്ടിയാണ്​ മഞ്ഞൾപ്പൊടി ഉപയോഗിച്ച്​ കഴുകുന്നത്​.  ശേഷം കുട്ടയിൽ നനവ്​ പോകാനായി മാറ്റിവെക്കുക. ശേഷം നനവില്ലാത്ത ഭരണിയിൽ മുന്തിരിയും പഞ്ചസാരയും ഇടകലർത്തിയിടുക. 

 

*  ഇതിൽ  മൂന്ന്​ ലിറ്റർ വെള്ളം ചേർത്ത്​ തുണികൊണ്ട്​ മൂടിക്കെട്ടിവെക്കുക.

 

*  വെള്ളം ഭരണിയുടെ വക്കി​െൻറ ആറിഞ്ച്​ താ​ഴെയെങ്കിലും നിൽക്കണം. അ​ല്ലെങ്കിൽ വൈൻ തയാറാകു​മ്പോള്‍‌ പുറത്തേക്ക്​ തൂവും. തൊട്ടടുത്ത ദിവസം ​ഗ്രാമ്പൂ, ഏലക്ക, കറുവാപ്പട്ട എന്നിവ ചതച്ചതും ബീറ്ററൂട്ടും ഗോതമ്പും ചേർത്തിളക്കുക. 

 

*  ഒന്നിടവിട്ട ദിവസങ്ങളിൽ അടപ്പ്​ തുറന്നു തടിയിലുള്ള തവി കൊണ്ട്​ നന്നായി ഇളക്കണം. 

 

*  25 ദിവസം കഴിഞ്ഞ്​ പിഴിഞ്ഞ്​ അരിപ്പയിൽ അരിച്ചെടുത്ത്​ അതേ ഭരണിയിൽ തന്നെ സൂക്ഷിക്കണം.

 

*  30 -40 ദിവസം കഴിഞ്ഞ്​ പിഴി​ഞ്ഞെടുക്കുന്നതാണ്​ കൂടുതൽ നല്ലത്​. ഇങ്ങനെ തയാറാക്കുന്ന വൈൻ നാലോ അഞ്ചോ വർഷം വരെ കേടാവാതെ സൂക്ഷിച്ച്​ ഉപയോഗിക്കാം.