CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 4 Minutes 32 Seconds Ago
Breaking Now

കാറിന്‍റെ മൈലേജ് കൂട്ടാന്‍ 10 മാര്‍ഗ്ഗങ്ങള്‍....

1. ഗിയര്‍ ചെയിഞ്ചിംഗ്

എഞ്ചിന്‍ വേഗം കൂടുതല്‍ ഉയരുന്നതിനു മുമ്പ് അടുത്ത ഗിയറിലേക്ക് മാറ്റുക.  അടിക്കടിയുള്ള ഗിയര്‍ മാറ്റങ്ങളും ഹാഫ് ക്ലച്ച്, ക്ലച്ചിലുള്ള നിരങ്ങല്‍ തുടങ്ങിയവ മൈലേജ് കുറയ്ക്കും

 

2. അനാവശ്യ ബ്രേക്കിംഗ്

വാഹനം സഡന്‍ ബ്രേക്ക് ചെയ്യുന്നതും പിന്നീട് വേഗമെടുക്കുന്നതും ഇന്ധന നഷ്‍ടത്തിനിടയാക്കും.

 

3. എ സി ഉപയോഗം

എയര്‍ കണ്ടീഷന്‍ കഴിവതും ആവശ്യത്തിനു മാത്രം ഉപയോഗിക്കുക. ആവശ്യമില്ലാത്ത സമയങ്ങള്‍ എസി ഓഫാക്കി ഇടുക

 

4. ടയറിന്‍റെ മര്‍ദ്ദം

ടയറില്‍ എപ്പോഴും ആവശ്യത്തിനു മര്‍ദ്ദമുണ്ടെന്ന് ഉറപ്പുവരുത്തുക. അതു പോലെ വീതി കുറഞ്ഞ ടയറുകള്‍ ഉപയോഗിക്കുന്നതും മൈലേജ് ഉയര്‍ത്തും.

 

5. സര്‍വ്വീസിംഗ് ആന്‍റ് ഫില്‍റ്ററിംഗ്

കൃത്യമായ കാലയളവിലുള്ള സര്‍വ്വീസിംഗും എയര്‍ ഫില്‍റ്റര്‍ മാറ്റവും. കൂടുതല്‍ പൊടിയുള്ള സാഹചര്യങ്ങളില്‍ ഓടിക്കുന്ന വാഹനങ്ങളാണെങ്കില്‍ നിര്‍മ്മാതാക്കള്‍ പറയുന്ന കാലയളവിനും മുമ്പേ എയര്‍ ഫില്‍റ്റര്‍ മാറ്റുക

 

6. വേഗത

ദൂരയാത്രകളില്‍ കഴിവതും 50 - 60 കിലോമീറ്റര്‍ പരിധിയില്‍ വാഹനം ഓടിക്കുക. ക്രമേണ വേഗം ആര്‍ജ്ജിക്കുകയും അനുക്രമമായി കുറയ്ക്കുകയും ചെയ്യുന്ന ഡ്രൈവിംഗ് രീതി സ്വായത്തമാക്കുക

 

7. എഞ്ചിന്‍ പ്രവര്‍ത്തനം

ഒരു മിനിറ്റിലധികം നിര്‍ത്തേണ്ട ഇടങ്ങളിലും ട്രാഫിക്ക് സിഗ്നലുകളിലുമൊക്കെ എഞ്ചിന്‍ ഓഫ് ചെയ്യുക. അതുപോലെ കൃത്യമായ യാത്രാ പദ്ധതി തയ്യാറാക്കുക. ചെറിയ യാത്രകളൊഴികെയുള്ള യാത്രകള്‍ മുന്‍കൂട്ടി തയ്യാറാക്കുക. പാര്‍ക്കിംഗിനെപ്പറ്റി മുന്‍കൂട്ടി ധാരണയുണ്ടാക്കുക

 

8. ശാന്തമായ ഡ്രൈവിംഗ്

മൈലേജിനെ ഏറ്റവും അധികം സ്വാധീനിക്കുന്ന ഘടകങ്ങളിലൊന്നാണ് ലളിതമായ ഡ്രൈവിംഗ്. പെട്ടെന്നുള്ള വേഗമെടുക്കലും ബ്രേക്കിംഗും ഗിയര്‍ ചെയിഞ്ചിംഗുമൊക്കെ മൈലേജ് മാത്രമല്ല വാഹനത്തിന്‍റെ ദീര്‍ഘായുസ് തന്നെ നഷ്ടപ്പെടുത്തും. അതുപോലെ പരമാവധി ഉയര്‍ന്ന ഫോര്‍ത്ത്, ഫിഫ്ത്ത് ഗിയറുകളില്‍ കഴിവതും 50 - 60 കിലോമീറ്റര്‍ വേഗതയില്‍ കൂടുതല്‍ സമയം ഓടിക്കാനുള്ള മിടുക്കും ഇന്ധനക്ഷമത ഉയര്‍ത്തും

 

9. റോഡിലെ ദീര്‍ഘ വീക്ഷണം

കാറോടിക്കുമ്പോള്‍ മുന്നില്‍ ഉയര്‍ന്നു വരുന്ന സാഹചര്യങ്ങളോട് അവസാന നിമിഷം പ്രതികരിക്കാന്‍ കാത്തിരിക്കരുത്. പ്രതിബന്ധങ്ങളെ ദീര്‍ഘവീക്ഷണത്തോടെ കൈകാര്യം ചെയ്യുക. മൈലേജു മാത്രമല്ല വാഹനത്തിന്‍റെയും നിങ്ങളുടെയും ആയുസ്സ് ഇതു മൂലം വര്‍ദ്ധിക്കും

 

10. സിന്തറ്റിക്ക് ഓയില്‍

വിസ്‍കോസിറ്റി കൂടുതലായതിനാല്‍ സിന്തറ്റിക്ക് ഓയിലില്‍ എഞ്ചിന്‍ വളരെ സുഗമമായി പ്രവര്‍ത്തിക്കും. സിന്തറ്റിക്ക് ഓയില്‍ ഉപയോഗിച്ച് ഓടുന്ന വാഹനങ്ങളില്‍ മറ്റു വാഹനങ്ങളെക്കാള്‍ 15 ശതമാനം അധികം ഇന്ധന ക്ഷമത കൂടുതലാണെന്നും ചില സര്‍വ്വേകള്‍ പറയുന്നു. എന്നാല്‍ ഇത്തരം ഓയിലുകള്‍ ഉപയോഗിക്കുന്നത് നിര്‍മ്മാതാക്കളുടെ കൂടെ നിര്‍ദ്ദേശം അനുസരിച്ചാവണമെന്ന് മാത്രം.




കൂടുതല്‍വാര്‍ത്തകള്‍.