CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 34 Minutes 26 Seconds Ago
Breaking Now

ധോണിക്ക് പകരക്കാരനോ? അതിന് പറ്റിയ ചെറുപ്പക്കാര്‍ ഈ ഇന്ത്യയിലുണ്ടോ? ധോണിയുടെ ഫിറ്റ്‌നസ് 26 വയസ്സുള്ള താരങ്ങള്‍ക്ക് പോലുമില്ലെന്ന് കോച്ച് രവി ശാസ്ത്രി

സ്റ്റമ്പിന് പിന്നില്‍ ധോണി നടത്തുന്ന പ്രകടനങ്ങളെ മറികടക്കാന്‍ തല്‍ക്കാലം ആര്‍ക്കും കഴിയുന്നില്ലെന്ന് മുഖ്യസെലക്ടര്‍ എംഎസ്‌കെ പ്രസാദ്‌

മഹേന്ദ്ര സിംഗ് ധോണി കളി മതിയാക്കണം! ഇത്തരമൊരു അഭിപ്രായം നിങ്ങള്‍ക്കുണ്ടെങ്കില്‍ നിങ്ങള്‍ അദ്ദേഹത്തിന്റെ കളി കാണുന്നില്ലെന്ന് ചുരുക്കം. അല്ലെങ്കില്‍ ഏതെങ്കിലും ഒരു മത്സരത്തില്‍ പുറത്തായ രീതി മാത്രമാകും കണ്ടിട്ടുണ്ടാകുക. പ്രായം 36 ആയിട്ടും 26 വയസ്സുള്ള താരങ്ങള്‍ക്ക് പോലെ അദ്ദേഹത്തിന്റെ ഫിറ്റ്‌നസിന് ഒപ്പമെത്താന്‍ കഴിയുന്നില്ലെന്ന് വ്യക്തമാക്കുകയാണ് കോച്ച് രവി ശാസ്ത്രി. അതുകൊണ്ട് തല്‍ക്കാലം ധോണിക്കൊരു പകരക്കാരനെ അന്വേഷിച്ച് ബുദ്ധിമുട്ടേണ്ടതില്ലെന്നാണ് മുഖ്യ കോച്ച് നല്‍കുന്ന സൂചന.

തന്നേക്കാള്‍ 10 വയസ്സ് ജൂനിയറായിട്ടുള്ള താരങ്ങള്‍ക്ക് പോലും ധോണിയുടെ വേഗതയില്ല. അങ്ങിനെയുള്ളപ്പോള്‍ ഒരു പകരക്കാരനെ എങ്ങിനെ ഇറക്കാന്‍ കഴിയുമെന്നാണ് രവി ശാസ്ത്രി ചോദിക്കുന്നത്. ഏതെങ്കിലും ഒരു ഇന്നിംഗ്‌സില്‍ മോശമായി കളിച്ചാല്‍ ഉടന്‍ വിമര്‍ശനം ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ശ്രീലങ്കയ്‌ക്കെതിരെയുള്ള പരമ്പരയില്‍ വിക്കറ്റ്കീപ്പര്‍-ബാറ്റ്‌സ്മാന്‍ മികച്ച കളി പുറത്തെടുത്തതോടെ വിമര്‍ശകരുടെ വായടഞ്ഞിരുന്നു.

സ്റ്റമ്പിന് പിന്നില്‍ ധോണി നടത്തുന്ന പ്രകടനങ്ങളെ മറികടക്കാന്‍ തല്‍ക്കാലം ആര്‍ക്കും കഴിയുന്നില്ലെന്ന് മുഖ്യസെലക്ടര്‍ എംഎസ്‌കെ പ്രസാദും പറയുന്നു. മത്സരഫലം തന്നെ മാറ്റിമറിക്കുന്ന ധോണിയുടെ വിക്കറ്റ് കീപ്പിംഗ് കഴിവാണ് ഇന്ത്യക്ക് രണ്ട് ലോകകപ്പുകള്‍ നേടിക്കൊടുത്തത്.

വിമര്‍ശനം ഉന്നയിക്കുന്ന മുന്‍ താരങ്ങള്‍ 36 വയസ്സില്‍ എന്തായിരുന്നുവെന്ന് കണ്ണാടിയില്‍ നോക്കി ചോദിക്കണമെന്ന് ശാസ്ത്രി ഓര്‍മ്മിപ്പിച്ചു. 2 റണ്‍ തികച്ച് ഓടാന്‍ കഴിയില്ല അവര്‍ക്ക്, ഇനി ഓടിയാല്‍ തന്നെ ധോണി ആ സമയം കൊണ്ട് 3 റണ്‍ ഓടിയിരിക്കും, രവി ശാസ്ര്തി വ്യക്തമാക്കി.




കൂടുതല്‍വാര്‍ത്തകള്‍.