CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 2 Minutes 39 Seconds Ago
Breaking Now

വിരുഷ്‌ക വിവാഹ റിസപ്ഷനില്‍ ശ്രീലങ്കയില്‍ നിന്നൊരു സൂപ്പര്‍ഫാന്‍; വിരാടിനെ ജാഡക്കാരന്‍ എന്നുവിളിക്കുന്നവര്‍ അറിയാന്‍

ലങ്കയുടെ കടുത്ത ആരാധകനെ തന്റെ ജീവിതത്തിലെ സുപ്രധാന നിമിഷത്തിലേക്ക് ക്ഷണിച്ച്‌ വിരാട്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ആളൊരു ജാഡക്കാരന്‍ ആണെന്ന് പലരും ആരോപിക്കാറുണ്ട്. അല്‍പ്പം കടുപ്പമേറിയ രീതികളാകാം വിരാടിന് ഈ പേര് സമ്മാനിച്ചത്. എന്നാല്‍ എല്ലാവരോടും ഒരുപോലെ പെരുമാറുന്ന ആളാണ് ക്യാപ്റ്റനെന്ന് തെളിയിക്കാന്‍ വിരാടിന്റെ വിവാഹ റിസപ്ഷനിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ മതി. സൂപ്പര്‍താരങ്ങള്‍ ബോളിവുഡില്‍ നിന്നും സ്‌പോര്‍ട്‌സില്‍ നിന്നും എന്തിന് രാഷ്ട്രീയത്തില്‍ നിന്ന് വരെ അണിനിരക്കുന്നതിനിടയില്‍ ഒരാള്‍, പറയുമ്പോള്‍ ആര്‍ക്കും വലിയ പരിചയമില്ലാത്ത ഒരു അംഗപരിമിതന്‍ സെല്‍ഫി എടുക്കുന്നത് കാണാം.

പേര് ഗയാന്‍ സേനാനായകെ, ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ആരാധകനാണ്, അംഗപരിമിതനും. അണ്ടര്‍ 19 ടീമില്‍ കളിക്കുമ്പോള്‍ മുതല്‍ സേനായാകെ വിരാടുമായി പരിചയത്തിലാണ്, തുടര്‍ന്ന് നല്ല സൗഹൃദത്തിലും. ഇന്ത്യന്‍ സീനിയര്‍ ടീമില്‍ ക്യാപ്റ്റനായപ്പോഴും നായകനായപ്പോഴുമൊന്നും ഇവര്‍ തമ്മിലുള്ള സൗഹൃദം ഇല്ലാതായില്ല. ലങ്കയുടെ കടുത്ത ആരാധകനെ തന്റെ ജീവിതത്തിലെ സുപ്രധാന നിമിഷത്തിലേക്ക് ക്ഷണിക്കാനും വിരാട് മടിച്ചില്ല.

മുംബൈ സെന്റ് റെജിസില്‍ വമ്പന്‍മാര്‍ പങ്കെടുത്ത ചടങ്ങിലേക്കാണ് ഗയാന്‍ സേനായാകയെ വിരാട് ക്ഷണിച്ചത്. ശ്രീലങ്കന്‍ ദേശീയ ടീമിനൊപ്പം ലോകത്ത് എല്ലായിടത്തും സഞ്ചരിക്കുന്ന സൂപ്പര്‍ ഫാനാണ് സേനാനായകെ. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുതല്‍ രവീന്ദ്ര ജഡേജയ്ക്കും, അശ്വിനുമൊപ്പം വരെ ഇദ്ദേഹം സെല്‍ഫി കൂടി എടുത്താണ് മടങ്ങിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമും, ഷാറൂഖ് ഖാന്‍ ഉള്‍പ്പെടെയുള്ള ബോളിവുഡ് താരങ്ങളും ചടങ്ങിനെത്തി.

വിരാട് എന്നും ഒരു നല്ല സുഹൃത്താണെന്ന് സേനാനായകെ പറയുന്നു. കാണാന്‍ പറ്റുന്ന അവസരങ്ങളില്‍ നേരില്‍ കാണുകയും ചെയ്യും. വിരാട് നല്ല ക്യാപ്റ്റനാണ്, ക്രിക്കറ്ററും, ലങ്കയുടെ സൂപ്പര്‍ഫാന്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇത്രയും സുപ്രധാന താരങ്ങള്‍ പങ്കെടുക്കുമ്പോള്‍ ഒരു അംഗപരിമിതനെ ചടങ്ങിലേക്ക് ക്ഷണിച്ചില്ലെങ്കിലും വിരാടിന് ഒന്നും സംഭവിക്കാനില്ല. പക്ഷെ വന്നവഴിയും, സുഹൃത്തുക്കളെയും മറക്കാത്തവനാണ് താനെന്ന് തെളിയിക്കുകയാണ് വിരാട് കോഹ്‌ലി, അതിനുള്ള തെളിവാണ് ഗയാന്‍ സേനായാകെ!




കൂടുതല്‍വാര്‍ത്തകള്‍.