Breaking Now

ബ്രിസ്‌റ്റോളിലെ സെന്റ്. ജോർജിൽ താമസിക്കുന്ന ജോർജ് തോമസിന്റെ ഭാര്യ ഡിന്നിയുടെ മാതാവ് അന്നമ്മ മാത്യൂസ് നിര്യാതയായി

ബ്രിസ്‌റ്റോളിലെ സെന്റ്. ജോർജിൽ താമസിക്കുന്ന ജോർജ് തോമസിന്റെ ഭാര്യ ഡിന്നിയുടെ മാതാവ് അന്നമ്മ മാത്യൂസ് (93) രാമപുരത്ത് നിര്യാതയായി. മൃതസംസ്കാരം രാമപുരം സെന്റ് അഗസ്റ്റിൽ ഫൊറോനാ പള്ളി സെമിത്തേരിയിൽ ശനിയാഴ്ച 2 മണിക്ക് നടക്കും. കഴിഞ്ഞ 3 ആഴ്ചയോളം അമ്മയോടൊപ്പം നാട്ടിൽ ആയിരുന്ന ഡിന്നി ഇന്നലെ വൈകുന്നേരമാണ് യുകെയിൽ തിരിച്ചെത്തിയത്. മരണത്തെ തുടർന്ന് ഇന്ന് ഇവർ കുടുംബസമേതം നാട്ടിലേക്ക് തിരിക്കും.

പരേതയുടെ നിര്യാണത്തിൽ ബ്രിസ്ക എക്സിക്യൂട്ടീവ്  കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. 

ഡിന്നിയുടെ അമ്മയുടെ വിയോഗത്തിൽ അവരുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പ്രാർത്ഥനയിലും ദുഃഖത്തിലും യൂറോപ്പ് മലയാളിയും പങ്കു ചേരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.