CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 34 Minutes 20 Seconds Ago
Breaking Now

വിവാഹം സ്‌പെഷ്യലാണ് പക്ഷെ അതൊന്നും ക്രിക്കറ്റിനെ ബാധിക്കില്ല; ക്രിക്കറ്റ് തന്റെ ചോരയില്‍ അലിഞ്ഞുചേര്‍ന്നതെന്ന് വിരാട് കോഹ്‌ലി

സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ ടീമിന്റെ ഭാഗമായി വീണ്ടും ഒത്തുചേരാനുള്ള ശ്രമത്തിലാണ് വിരാട്.

ലോകത്തിലെ മികച്ച ബൗളര്‍മാരെ നേരിടുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് യാതൊരു കുഴപ്പവുമില്ല. പക്ഷെ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ നേരിടുന്നത് അത്ര എളുപ്പമല്ലല്ലോ. എന്നിട്ടും കളിക്കളത്തില്‍ ബൗളര്‍മാരെ നേരിടുന്നത് പോലെ കോഹ്‌ലി മാധ്യമങ്ങളുടെ ചോദ്യങ്ങളെ നേരിട്ടു. ക്രിക്കറ്റ് കളിക്കുന്നതാണോ, വിവാഹമാണോ പ്രധാനമെന്നായിരുന്നു ഒരു പത്രക്കാരന്റെ ചോദ്യം.

വിവാഹം കഴിക്കുന്നത് ഒരു സുപ്രധാന കാര്യം തന്നെയാണെന്ന് വിരാട് വ്യക്തമാക്കി. അതീവ പ്രാധാന്യമുള്ള ഒരു കാര്യത്തിനാണ് ഇടവേള എടുത്തത്. എന്നുകരുതി ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നത് ഒട്ടും ബുദ്ധിമുട്ടുള്ള കാര്യമല്ല. കാരണം ക്രിക്കറ്റ് എന്റെ ചോരയില്‍ അലിഞ്ഞ് ചേര്‍ന്നിരിക്കുന്നു. ഞങ്ങളുടെ ടീമിലെ ഓരോ അംഗങ്ങള്‍ക്കും ഇതിന് സാധിക്കും. കഴിഞ്ഞ മൂന്ന് ആഴ്ചകളില്‍ ഒന്നും ചെയ്തിട്ടില്ലെന്നും വിരാട് കൂട്ടിച്ചേര്‍ത്തു.

സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ ടീമിന്റെ ഭാഗമായി വീണ്ടും ഒത്തുചേരാനുള്ള ശ്രമത്തിലാണ് വിരാട്. അബോധമായ മനസ്സില്‍ പ്രധാനപ്പെട്ട ഒരു കാര്യത്തെ നേരിടാനുള്ള ഒരുക്കം നടത്തിയിരുന്നു. അതുകൊണ്ട് മാനസികമായി ഞാന്‍ തയ്യാറാണ്, വിരാട് ഉറപ്പിച്ച് പറയുന്നു. ഡിസംബര്‍ 11-ന് അനുഷ്‌ക ശര്‍മ്മയുമായുള്ള വിവാഹത്തിനാണ് കോഹ്‌ലി ഇന്ത്യയില്‍ ടീമില്‍ നിന്നും ലീവെടുത്തത്. വിവാഹശേഷം ക്യാപ്റ്റന്റെ തീപ്പൊരി പ്രകടനം നഷ്ടമാകുമോയെന്നാണ് ഏവരും കാത്തിരിക്കുന്നത്. എന്തെങ്കിലും ഒരു കുറ്റം കണ്ടെത്തിയില്ലെങ്കില്‍ സമാധാനമില്ലല്ലോ!




കൂടുതല്‍വാര്‍ത്തകള്‍.