CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 33 Minutes 7 Seconds Ago
Breaking Now

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ വിലയേറിയ താരമായി വിരാട് കോഹ്‌ലി; വിരാട് മറികടന്ന് 2015ലെ യുവരാജിന്റെ റെക്കോര്‍ഡ്

2015-ല്‍ യുവരാജ് സിംഗ് നേടിയ റെക്കോര്‍ഡ് തുകയാണ് വിരാട് മറികടന്നത്.

വിരാട് കോഹ്‌ലി ആഗോളക്രിക്കറ്റില്‍ തന്നെ ഇപ്പോള്‍ മുടിചൂടാമന്നനായി തിളങ്ങുകയാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ലേലത്തിലും വിരാട് ആ ഗുണം നിലനിര്‍ത്തിയപ്പോള്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി അദ്ദേഹം മാറി. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 2018 എഡിഷനിലേക്ക് 17 കോടി മുടക്കിയാണ് താരത്തെ നിലനിര്‍ത്തിയത്. ഏപ്രില്‍ 5-നാണ് ഐപിഎല്‍ ട്വന്റി 20 ലീഗ് ആരംഭിക്കുന്നത്.

17 കോടി രൂപ മൂല്യമുള്ള ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമാണിപ്പോള്‍ കോഹ്‌ലി. 2015-ല്‍ യുവരാജ് സിംഗ് നേടിയ റെക്കോര്‍ഡ് തുകയാണ് വിരാട് മറികടന്നത്. അന്ന് 16 കോടി രൂപയ്ക്കാണ് യുവരാജിനെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് സ്വന്തമാക്കിയത്. എബി ഡി വില്ലേഴ്‌സ്, സര്‍ഫറാസ് ഖാന്‍ എന്നിവരെയും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നിലനിര്‍ത്തിയിട്ടുണ്ട്.

2016 മുതല്‍ റെക്കോര്‍ഡ് നേട്ടങ്ങളാണ് വിരാട് കളിക്കളത്തില്‍ നടത്തിവരുന്നത്. 18 അന്താരാഷ്ട്ര സെഞ്ചുറികള്‍, 5500 റണ്ണുകള്‍ എന്നിവ താരത്തിന്റെ പ്രകടനമികവ് വ്യക്തമാക്കുന്നു. ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവുമധികം റണ്ണും, സെഞ്ചുറിയും നേടിയ താരവും ഇദ്ദേഹമാണ്. 2016-ല്‍ 16 മത്സരങ്ങളില്‍ നിന്നായി 973 റണ്ണുകളാണ് കോഹ്‌ലി അടിച്ചുകൂട്ടിയത്. ശരാശരി 81.08. നാല് സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. പക്ഷെ 2016 ഐപില്‍ ഫൈനലില്‍ സണ്‍റൈസേഴ്‌സ് ബാംഗ്ലൂരിനോട് 8 റണ്ണിന് തോല്‍ക്കുകയായിരുന്നു ആര്‍സിബി.




കൂടുതല്‍വാര്‍ത്തകള്‍.