CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 34 Minutes 37 Seconds Ago
Breaking Now

സൗത്ത് ആഫ്രിക്കയില്‍ വിരാട് കോഹ്‌ലി വീണു; 5 റണ്ണിന് ഭര്‍ത്താവ് പുറത്തായതിന് അനുഷ്‌ക ശര്‍മ്മയ്ക്ക് ട്രോള്‍മഴ

2016-ല്‍ ഇരുവരും ചെറിയ ഒരു കാലത്തേക്ക് അകന്ന് നിന്നപ്പോഴും അനുഷ്‌കയ്ക്ക് നേരെയുള്ള അക്രമണത്തിന് ഇടവേളയുണ്ടായില്ല

'കല്ല്യാണം കഴിക്കാന്‍ ലീവെടുത്ത് പോയപ്പോഴെ പറഞ്ഞതാ മോനെ വിരാട് കോഹ്‌ലി വേണ്ടാ, വേണ്ടാന്ന്, ഇപ്പോ എന്തായി'.. ഇത് ആര് പറയുന്നതാണ് ഈ ഡയലോഗ് എന്ന് തെറ്റിദ്ധരിക്കേണ്ട സാക്ഷാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയോട് ട്രോളന്‍മാരുടേതാണ് ഈ ചോദ്യം. വിവാഹം കഴിഞ്ഞ് സൗത്ത് ആഫ്രിക്കയില്‍ കളിക്കാന്‍ ഇറങ്ങിയ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ 5 റണ്ണുമായി മടങ്ങിയതോടെ ഭാര്യ അനുഷ്‌കയ്ക്കാണ് ഇരിക്കപ്പൊറുതി ഇല്ലാതായത്.

സൗത്ത് ആഫ്രിക്കയില്‍ ഇന്ത്യയുടെ ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ വിരാടിനും സാധിച്ചില്ല. 5 റണ്ണുമായി താരം പവലിയനിലേക്ക് മടങ്ങി. ഇതോടെ വെറുപ്പ് നിറഞ്ഞ ട്രോളുകള്‍ അനുഷ്‌കയെ തേടിയെത്തി. ഇതാദ്യമായല്ല വിരാടിന്റെ പ്രകടനം മോശമായതിന്റെ പേരില്‍ അനുഷ്‌ക വെറുപ്പ് ഏറ്റുവാങ്ങുന്നത്. 2015-ല്‍ ഇന്ത്യ- ഓസ്‌ട്രേലിയ ലോകകപ്പ് സെമിയില്‍ വിരാട് പരാജയപ്പെട്ടപ്പോള്‍ ഇത് അനുഷ്‌കയുടെ ഭാഗ്യമില്ലായ്മയാണെന്നായിരുന്നു വിമര്‍ശനം.

2016-ല്‍ ഇരുവരും ചെറിയ ഒരു കാലത്തേക്ക് അകന്ന് നിന്നപ്പോഴും അനുഷ്‌കയ്ക്ക് നേരെയുള്ള അക്രമണത്തിന് ഇടവേളയുണ്ടായില്ല. ഈ സമയത്ത് വിരാട് കോഹ്‌ലി മികച്ച പ്രകടനം പുറത്തെടുത്തതാണ് അനുഷ്‌കയ്ക്ക് തലവേദനയായത്. വിരാടിനെ ഉപേക്ഷിച്ചതിന് അനുഷ്‌കയ്ക്ക് നന്ദി വരെ പറഞ്ഞവരുണ്ടായിരുന്നു. അനുഷ്‌കയെ ട്രോളിയവരെ വിമര്‍ശിച്ച വിരാട് കോഹ്‌ലി കുറച്ച് മാന്യത കാണിക്കാന്‍ ട്രോളന്‍മാരോട് ആവശ്യപ്പെട്ടിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.