CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Minutes 13 Seconds Ago
Breaking Now

ടോണ്ടൻ മലയാളികളുടെ ക്രിസ്തുമസ് - ന്യൂ ഇയർ ആഘോഷങ്ങൾ ഇന്ന്

ടോണ്ടൻ മലയാളികളുടെ ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷവും പുതുവത്സരാഘോഷവും ജനുവരി 7 (ഇന്ന്) വൈകീട്ട് 4 മുതൽ രാത്രി 10 വരെ ടോണ്ടൻ ട്രൈഡന്റ് ഹാളിൽ നടക്കും. മാസ്സ് ടോണ്ടന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ആഘോഷപരിപാടികൾ മാസ്സ് യുകെ രക്ഷാധികാരിയും ഗായകനും ഗാനഗന്ധർവൻ ഡോ. കെ. ജെ  യേശുദാസിന്റെ മുൻ പേഴ്‌സണൽ സെക്രട്ടറിയുമായ രാജഗോപാൽ കോങ്ങാട് ക്രിസ്തുമസ് കേക്ക് മുറിച്ചു ഉത്‌ഘാടനം ചെയ്യും. മാസ്സ് ടോണ്ടൻ പ്രസിഡന്റ് ബൈജു സെബാസ്റ്റ്യൻ ക്രിസ്തുമസ് സന്ദേശവും മാസ്സ് ഓർഗനൈസർ സുധാകരൻ പാലാ ക്രിസ്തുമസ് ആശംസയും പറയും.  മാസ്സ് ടോണ്ടൻ ഐടി സെക്രട്ടറി ധ്വിതീഷ് പിള്ള സ്വാഗതവും ഫാത്തിമ നിസാർ കൃതജ്ഞതയും പറയും. മാരിനറ്റ് സെബാസ്റ്റ്യന്റെ പ്രാർത്ഥനാ ഗാനത്തോടെ പരിപാടികൾ സമാരംഭിക്കും. കരോൾ ഗാനങ്ങൾ, നേറ്റിവിറ്റി പ്ലേ, സ്‌കിറ്റുകൾ, മാർഗ്ഗംകളി, നൃത്തനൃത്യങ്ങൾ, ഗാനമേള, കുട്ടികളുടെ പരിപാടികൾ, ഡിജെ എന്നിവ പരിപാടികൾക്ക് കൊഴുപ്പേകും. കുമാരി സിമി സിറിയക്, സുജിത്ത് സോമരാജൻ നായർ എന്നിവർ അവതാരകരാകും. ഒരുക്കങ്ങൾ പൂർത്തിയായതായി മാസ്സ് ടോണ്ടൻ സെക്രട്ടറി ജോമോൻ ജോസും കോർഡിനേറ്റർ ജെഫിൻ ജേക്കബും അറിയിച്ചു. വൈകീട്ട് വിഭവ സമൃദ്ധമായ ക്രിസ്തുമസ് സദ്യയും ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. 

കൂടുതൽ വിവരങ്ങൾക്ക്:

ജോമോൻ ജോസ്: 07450269648 

ജെഫിൻ ജേക്കബ്:  07446155585 

വിലാസം:

Trident Hull, TA1 5NN 

വാർത്ത: സുധാകരൻ പാലാ 




കൂടുതല്‍വാര്‍ത്തകള്‍.