CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 35 Minutes 28 Seconds Ago
Breaking Now

ക്രിസ്മസ് കൊലപാതകത്തിന്റെ ചുരുളഴിയുന്നു; ജര്‍മ്മന്‍ സ്ത്രീ കൊല്ലപ്പെട്ടത് ദമ്പതികള്‍ക്കൊപ്പമുള്ള സെക്‌സ് ഗെയിമിനിടെ; മൃതദേഹം വഴിയില്‍ ഉപേക്ഷിച്ചു

മരിയാന്‍ എം എന്ന സ്ത്രീയാണ് സെക്‌സ് ഗെയിമിനിടെയുള്ള പീഡനങ്ങള്‍ക്കിടെയ കൊലപ്പെട്ടത്.

ക്രിസ്മസ് പുലരിയില്‍ ഞെട്ടിക്കുന്ന ഒരു കൊലപാതകത്തിന്റെ വാര്‍ത്ത കേട്ടാണ് ബെര്‍ലിന്‍ നഗരം ഉണര്‍ന്നത്. 55 വയസ്സുള്ള ഒരു ജര്‍മ്മന്‍ സ്ത്രീയുടെ മൃതദേഹമാണ് പുതപ്പില്‍ പൊതിഞ്ഞ് വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ മാരകമായ ലൈംഗിക പ്രകടനങ്ങള്‍ക്കിടെയാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. മരണത്തിന് കാരണക്കാരായ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്യുന്നത് ബെര്‍ലിന്‍ എയര്‍പോര്‍ട്ടില്‍ നിന്നാണ്. തുര്‍ക്കിയിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് സെക്‌സ് ഗെയിമിനെക്കുറിച്ച് വിവരം ലഭിച്ചത്. 

മരിയാന്‍ എം എന്ന സ്ത്രീയാണ് സെക്‌സ് ഗെയിമിനിടെയുള്ള പീഡനങ്ങള്‍ക്കിടെയ കൊലപ്പെട്ടത്. 36-കാരന്ഡ തൈഫുന്‍, 27-കാരി ജാസ്മിന്‍ എന്നിവരാണ് സംഭവത്തില്‍ അറസ്റ്റിലായത്. വികൃതമായ ലൈംഗിക രീതികളെക്കുറിച്ചുള്ള ഒരു ഫോറത്തിലാണ് മരിയാനുമായി ദമ്പതികള്‍ കണ്ടുമുട്ടുന്നത്. ഇത്തരമൊരു സെക്‌സ് ഗെയിമിന് മാത്രമായി ഒരു അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്ക് എടുത്തായിരുന്നു പരിപാടി. പക്ഷെ മണിക്കൂറുകളോളം നീണ്ട ഗെയിമിനിടെ മരിയാന്‍ കൊല്ലപ്പെടുകയായിരുന്നു. ഇതോടെ പുതപ്പില്‍ പൊതിഞ്ഞ് മൃതദേഹം വഴിയില്‍ ഉപേക്ഷിച്ചു. 

കാല്‍നടക്കാരാണ് മൃതദേഹം കണ്ട് പോലീസിനെ അറിയിച്ചത്. കടുത്ത അക്രമത്തിന് വിധേയമായതായി പോലീസ് തിരിച്ചറിഞ്ഞു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ദമ്പതികളെ പൊക്കിയത്. തൈഫുന്‍, ജാസ്മിന്‍ ദമ്പതികള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. മയക്കുമരുന്ന് കടത്തും, ശാരീരികമായി പരുക്ക് ഏല്‍പ്പിക്കലും, ആയുധങ്ങള്‍ സൂക്ഷിച്ചതിനും, മോഷണത്തിനും വരെ കേസുകളുണ്ട്. ജാസ്മിന്‍ മോഷണ കേസിലും പ്രതിയാണ്. ഇരുവരും ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. 




കൂടുതല്‍വാര്‍ത്തകള്‍.