CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Minutes 22 Seconds Ago
Breaking Now

എന്തുകൊണ്ട് പൃഥ്വിരാജിനെ കര്‍ണനില്‍ നിന്നൊഴിവാക്കി

ആര്‍.എസ് വിമലിന്റെ കര്‍ണനില്‍ പൃഥ്വിരാജ് ആരാധകര്‍ ഏറെ പ്രതീക്ഷയിലായിരുന്നു. എന്നു നിന്റെ മൊയ്തീന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം വിമല്‍ സംവിധായകനാകുന്ന ചിത്രത്തില്‍ പൃഥ്വിരാജ് തന്നെയാകും നായകന്‍ എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എവരേയും അമ്പരപ്പിച്ചു കൊണ്ട് ചിത്രത്തില്‍ നായകനാവുക തമിഴ് നടന്‍ വിക്രമായിരിക്കുമെന്ന് ഇന്ന് വിമല്‍ തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്.

പൃഥ്വിയെ ഒഴിവാക്കിയതിന് പിന്നിലെ കാരണം തേടി അലയുകയാണ് ആരാധകര്‍. മലയാള സിനിമയിലെ തിരക്കു പിടിച്ച നടനാണ് പൃഥ്വി. കുറച്ചു കാലത്തേക്ക് പൃഥ്വിയ്ക്ക് ഡേറ്റില്ലത്രെ. അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള താരത്തിന്റെ ഡെയ്‌റ്റെല്ലാം തീര്‍ന്നിരിക്കുകയാണെന്നും അതിനാലാണ് പൃഥ്വിയെ ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, പൃഥ്വിയും വിമലും തമ്മിലുള്ള ഭിന്നിപ്പും തീരുമാനത്തിന് പിന്നിലുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എന്നു നിന്റെ മൊയ്തീനിലെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത് രമേഷ് നാരായണന്‍ ആയിരുന്നു. രമേശ് ചിട്ടപ്പെടുത്തിയ രണ്ട് ഗാനങ്ങള്‍ ചിത്രത്തില്‍ നിന്നും ഒഴിവാക്കാന്‍ പൃഥ്വി വിമലിനോട് ആവശ്യപ്പെട്ടടിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിലെ അവാര്‍ഡ് നേടിയ ഗാനവും ഇതില്‍ ഉള്‍പ്പെടുമെന്നും മികച്ച ഗായകനുള്ള പുരസ്‌കാരം നേടിയ പി.ജയചന്ദ്രനെ ഒഴിവാക്കാന്‍ പൃഥ്വി പറഞ്ഞതായും വിമല്‍ രമേശിനോട് പറഞ്ഞിരുന്നുവെന്നും ഇതേ തുടര്‍ന്ന് വലിയ അഭിപ്രായ ഭിന്നത രൂപപ്പെട്ടെന്നും പറയുന്നു. താമസിയാതെ വിഷയത്തില്‍ പൃഥ്വി പ്രതികരിക്കുമെന്ന് പ്രതീക്ഷിയ്ക്കാം.

 




കൂടുതല്‍വാര്‍ത്തകള്‍.