CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 24 Minutes 15 Seconds Ago
Breaking Now

ഉദാഹരണം സുജാതയുടെ നൂറു ദിവസം പിന്നിട്ട സന്തോഷം ആഘോഷിച്ച് അണിയറക്കാര്‍

മഞ്ജുവാര്യരുടെ ശക്തമായ സ്ത്രീ കഥാപാത്രമായിസുജാത മാറിയതോടെ ജനം രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചു. വലിയ വിജയമായി മാറി ഉദാഹരണം സുജാത. അവതരണത്തിലും പ്രമേയത്തിലും വ്യത്യസ്ഥത പുലര്‍ത്തിയ ചിത്രമായിരുന്നു ഇത്. മഞ്ജു വാര്യര്‍ നായികയായി എത്തിയ ചിത്രം റിലീസ് ചെയ്തു നൂറു ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്.

തിരുവനന്തപുരത്തെ ശ്രീചിത്ര പുവര്‍ ഹോമില്‍ വച്ചാണ് ചിത്രത്തിന്റെ നൂറാം ദിവസം ആഘോഷിച്ചത്. ആഘോഷ പരിപാടിയുടെ ഭാഗമായി താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും വന്‍ സ്വീകരണമാണ് അന്തേവാസികള്‍ ഒരുക്കിയത്.

ചിത്രത്തിന്റെ ലാഭവിഹിതം ഉപയോഗിച്ച് വാങ്ങിയ ഉപഹാരവും അണിയറ പ്രവര്‍ത്തകര്‍ അന്തേവാസികള്‍ക്ക് കൈമാറി. സുജാതയുടെ നൂറാം ദിന ആഘോഷ ചിത്രങ്ങള്‍ മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.