CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 29 Minutes 38 Seconds Ago
Breaking Now

അനുഷ്‌ക മടങ്ങുന്നു ; കളി മുഴുവന്‍ കാണാതെ തന്നെ !

ഗ്യാലറിയില്‍ പിന്തുണയായി നിന്ന വിരാടിന്റെ ഭാര്യ അനുഷ്‌ക ഇനി സിനിമാ തിരക്കുകളിലേക്ക്. സിനിമാ ചിത്രീകരണങ്ങള്‍ക്കായി ദക്ഷിണാഫ്രിക്കയില്‍നിന്നും അനുഷ്‌ക ഇന്ത്യയില്‍ മടങ്ങിയെത്തി. ന്യൂഇയര്‍ ആഘോഷിക്കുന്നതിനായാണ് അനുഷ്‌ക ഭര്‍ത്താവ് കോഹ്‌ലിക്കൊപ്പം ദക്ഷിണാഫ്രിക്കയില്‍ എത്തിയത്.ഇരുവരുടേയും ആഘോഷ സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ജനുവരി 5 ന് ദക്ഷിണാഫ്രിക്കയുമായുളള ആദ്യ ടെസ്റ്റ് മല്‍സരത്തിന് ഭര്‍ത്താവ് കോഹ്‌ലിക്ക് പിന്തുണ നല്‍കാനാണ് അനുഷ്‌ക കുറച്ചുനാള്‍ കൂടി അവിടെ തങ്ങിയത്. ആദ്യ ടെസ്റ്റ് മല്‍സരത്തില്‍ കോഹ്‌ലിക്ക് പിന്തുണയുമായി അനുഷ്‌ക ഗ്യാലറിയില്‍ ഉണ്ടായിരുന്നു.

പക്ഷേ ദൗര്‍ഭാഗ്യത്താല്‍ കോഹ്‌ലി വെറും 5 റണ്‍സിന് പുറത്തായി. കോഹ്‌ലിയുടെ മികച്ച ഇന്നിങ്‌സ് കാണാന്‍ കൊതിയോടെ എത്തിയ അനുഷ്‌കയ്ക്ക് ലഭിച്ചത് നിരാശ മാത്രമായിരുന്നു. അനുഷ്‌ക ഗ്യാലറിയില്‍ ഉള്ളത് കാരണമാണ് കോഹ്‌ലി മോശം പ്രകടനം നടത്തിയതെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ കമന്റുകള്‍. 

അതേസമയം, ദക്ഷിണാഫ്രിക്കയുമായുളള ആദ്യ ടെസ്റ്റ് മല്‍സരം പൂര്‍ത്തിയാകുന്നതിനുമുന്‍പേ അനുഷ്‌ക ഇന്ത്യയില്‍ തിരിച്ചെത്തിയത് തന്റെ സിനിമയുടെ പ്രൊമോഷനുവേണ്ടിയെന്നാണ് വിവരം.അനുഷ്‌കയുടെ പുതിയ ചിത്രമായ പാരി ഫെബ്രുവരി 9 നാണ് റിലീസ് ചെയ്യുന്നത്. ഡിസംബര്‍ 11 നായിരുന്നു കോഹ്‌ലിഅനുഷ്‌ക വിവാഹം.

 




കൂടുതല്‍വാര്‍ത്തകള്‍.