CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 5 Minutes 6 Seconds Ago
Breaking Now

ബ്രിസ്റ്റോൾ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ വർണ്ണാഭമായി....

ബ്രിസ്റ്റോൾ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ അവിസ്മരണീയമായി.ശനിയാഴ്ച  ഉച്ച കഴിഞ്ഞു മൂന്നു മണിയോടെ  ന്യൂമാൻ ഹാളിൽ വികാരി വർഗീസ് മാത്യു, സെക്രട്ടറി, ട്രസ്റ്റി, പ്രോഗ്രാം കോർഡിനേറ്റേഴ്‌സ് എന്നിവർ  ചേർന്ന് നിലവിളക്ക് കൊളുത്തി പരിപാടിയുടെ ഔപചാരിക ഉത്‌ഘാടനം നിർവഹിച്ചു. ബിജോയ് കെ ജോർജ് എല്ലാവർക്കും സ്വാഗതമാശംസിച്ചു. വികാരി വർഗീസ് മാത്യു മനോഹരമായ ക്രിസ്തുമസ് ന്യൂ ഇയർ സന്ദേശം നൽകി.

തുടർന്ന് ബ്രിസ്റ്റോൾ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിലെ കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ അരങ്ങേറി.

ഗ്രൂപ്പ് ഡാൻസും സോളോ ഡാൻസും പാട്ടുമൊക്കെയായി ഒരു അവിസ്മരണീയമായ കലാസന്ധ്യയാണ് അവിടെ അരങ്ങേറിയത്. ഇതേ തുടർന്ന് 6 മണിയോടെ ഷെറിന്റെ നേതൃത്വത്തിലുള്ള സോൾ ബീറ്റ്‌സ് അയർലാൻഡിന്റെ സംഗീത വിരുന്ന് ആയിരുന്നു. ഷെറിനും സ്മിതയും ലിൻസണും ബോബിയും ചേർന്ന് ആലപിച്ച അടിപൊളി ഗാനങ്ങൾക്ക് കുട്ടികളും മുതിർന്നവരും ഒരു പോലെ ചുവടു വച്ചപ്പോൾ തികച്ചും സുന്ദരമായ സംഗീത സായാഹ്നമാണ് അവിടെ അരങ്ങേറിയത്. തുടർന്ന് നടന്ന സ്‌നേഹവിരുന്നോടെ പരിപാടികൾക്ക് സമാപനമായി.  

വാർത്ത:റെജി തോമസ്  

ചിത്രങ്ങൾ : ദിലീപ് 

 




കൂടുതല്‍വാര്‍ത്തകള്‍.