CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Minutes 55 Seconds Ago
Breaking Now

WMC സോഷ്യൽ റെസ്പോൺസിബിലിറ്റി അവാർഡ് സിനിമാ താരം ശങ്കര്‍ ഫാ. ജോര്‍ജ്ജ് തങ്കച്ചന് നല്‍കി ആദരിച്ചു....

ഡബ്ലിന്‍: വേള്‍ഡ് മലയാളീ കൗണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‌സിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷ വേളയില്‍ രണ്ടാമത് WMC Social Responsibiltiy Award മെറിന്‍ ജോര്‍ജ്ജ് ഫൌണ്ടേഷന്‍ സ്ഥാപകനും രക്ഷാധികാരിയുമായ ബഹു. ഫാ. ജോര്‍ജ്ജ് തങ്കച്ചന്  കൗണ്‍സിലിന്റെ മെംബര്‍മാരുടെയും വന്‍ ജനാവലിയുടെയും സാന്നിധ്യത്തില്‍ സിനിമാ താരം ശങ്കര്‍ നല്‍കി ആദരിച്ചു.  

ഡിസംബര്‍ 30ന് (ശനിയാഴ്ച) ഗ്രിഫിത്ത് അവന്യൂ സ്‌കൂള്‍ ഹാളില്‍ നടന്ന  ചടങ്ങില്‍ അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി നിരവധി മലയാളികള്‍ 80 കളിലെ നായക/താര പരിവേഷത്തില്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ മലയാള ചലച്ചിത്ര ലോകത്തേക്ക് എത്തി മലയാളികളുടെ പ്രമുഖ താരമായി മാറിയ ശങ്കറിനെ നേരില്‍ കാണുവാനും WMC ക്രിസ്തുമസ് ആഘോഷ രാവില്‍ പങ്കെടുക്കുവാനുമായി എത്തിയിരുന്നു

 സംഘനൃത്തങ്ങള്‍, ഹാസ്യ സ്‌കിറ്റുകള്‍, കുട്ടികളുടെ ഗാനമേള, കരോള്‍ തുടങ്ങി വിവിധ കലാപരിപാടികളോടെ ആരംഭിച്ച ചടങ്ങില്‍  ഡബ്ല്യൂ.എം.സി കലാതിലകം പുരസ്‌കാരങ്ങളും , 'നൃത്താഞ്ജലി & കലോത്സവം 2017' വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങളും സമ്മാനിച്ചു. ഗഫൂര്‍ ക ദോസ്ത് ഒരുക്കിയ ദൃശ്യ വിരുന്ന് ഏറെ ശ്രദ്ധേയമായിരുന്നു.

 2009 ല്‍ സ്ഥാപിതമായ മെറിന്‍ ജോര്‍ജ്ജ് ഫൗണ്ടേഷന് , കേരളത്തിലും, ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും ഉള്ള അശരണരേയും രോഗികളെയും , ഭവന രഹിതരെയും മുന്‍കാലങ്ങളില്‍ സഹായിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അത് കൂടാതെ ഈ വര്‍ഷം ഫൌണ്ടേഷന്‍ നിര്‍മ്മിച്ചു നല്‍കിയ 'സ്‌നേഹവീട്' പദ്ധതിയും പരിഗണിച്ചാണ് രക്ഷാധികാരി എന്ന നിലയില്‍ ഫാ. ജോര്‍ജ് തങ്കച്ചനെ അവാര്‍ഡിനായി തിരഞ്ഞെടുത്തത് . 

അയര്‍ലണ്ട് മലയാളികള്‍ സ്വരൂപിച്ച 1265 യൂറോ മെറിന്‍ ജോര്‍ജ്ജ് ഫൗണ്ടേഷന്‌  റെജി പി.വി , സന്തോഷ് ചാക്കോ എന്നിവർ ചേർന്ന് നൽകി. അയര്‍ലണ്ടിലെ പ്രമുഖ  സംഘടനാ പ്രതിനിധികള്‍ WMC Social Responsibiltiy അവാര്‍ഡ് നേടിയ ജോര്‍ജ് അച്ചനെ ചടങ്ങില്‍ ആദരിച്ചു .

സ്പൈസ് ബസാര്‍, ക്ലവര്‍ മണി, വിശ്വ്വാസ് ഫുഡ്സ്, കോണ്‍‌ഫിഡന്റ് ട്രാവല്‍സ്, പീറ്റേഴ്സ് ഗാരേജ്, ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെയാണ്‌  സൗജന്യ പ്രവേശനത്തോടെ ആഘോഷരാവ് സംഘടിപ്പിച്ചത്.ചടങ്ങുകളിൽ സംബന്ധിച്ചു വൻ വിജയമാക്കിയ എല്ലാവര്ക്കും ഡബ്ല്യൂ.എം.സി എക്സിക്യൂട്ടീവ് കമ്മിറ്റി നന്ദി അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.