CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 18 Minutes 13 Seconds Ago
Breaking Now

കലണ്ടറില്‍ നല്‍കിയിരിക്കുന്നത് തീവ്രവാദിയുടെ ചിത്രം ; പാക് മാധ്യമത്തിന്റെ കലണ്ടര്‍ വിവാദത്തില്‍

ഹാഫിസ് സയീദിന് പാക്കിസ്ഥാനില്‍ ലഭിക്കുന്ന സ്വീകാര്യത ഞെട്ടിക്കുന്നതാണ്.

തീവ്രവാദ പ്രവര്‍ത്തനം നടത്തുന്ന ഹാഫിസ് സയീദിന്റെ ചിത്രം സഹിതം പാക് മാധ്യമം പ്രസിദ്ധീകരിച്ച കലണ്ടര്‍ വിവാദത്തില്‍. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ലഷ്‌കര്‍ ഇ തയിബ എന്ന തീവ്രവാദ സംഘടനയുടെ നേതാവുമാണ് ഹാഫിസ് സയീദ്. പാക്കിസ്ഥാനിലെ ഉറുദു പത്രമാണ് വിവാദ കലണ്ടര്‍ പുറത്തിക്കിയിരിക്കുന്നത്. ഈ വര്‍ഷത്തെ കലണ്ടറിലാണ് ഹാഫിസ് സയീദിന്റെ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിവാദ പ്രസ്താവനകള്‍കൊണ്ട് ഇന്ത്യയെ വെല്ലുവിളിക്കുന്ന തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ വ്യാപരിക്കുന്നുവെന്ന് ഇന്ത്യയുള്‍പ്പെടെ രാജ്യങ്ങള്‍ വിശ്വസിക്കുന്ന ഹാഫിസ് സയീദിന് പാക്കിസ്ഥാനില്‍ ലഭിക്കുന്ന സ്വീകാര്യത ഞെട്ടിക്കുന്നതാണ്.

പാക്ക് മാധ്യമപ്രവര്‍ത്തകനായ ഒമര്‍ ആര്‍ ഖുറേഷിയുടെ ട്വീറ്റിലാണ് ഈ വിവരമുള്ളത്. ഹാഫിസ് സയീദിനെ ഐക്യരാഷ്ട്രസഭയും അമേരിക്കയും തീവ്രവാദിയായി പ്രഖ്യാപിച്ചിരിക്കുകയാണ്.

മുംബൈ ഭീകരാക്രമണത്തിന്റെ പേരില്‍ തടവിലായിരുന്ന ഹാഫീസ് സയീദിനെ പാക്കിസ്ഥാന്‍ മോചിപ്പിച്ചിരുന്നു. ഇദ്ദേഹത്തിനു എതിരെ മതിയായ തെളിവുകള്‍ ഇല്ലെന്നായിരുന്നു പാക്കിസ്ഥാന്‍ അഭിപ്രായപ്പെട്ടത്.ഈ വിഷയത്തില്‍ ഇന്ത്യ അടക്കം വിവിധ രാജ്യങ്ങള്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.