CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 38 Minutes 14 Seconds Ago
Breaking Now

എക്ക്യുമെനിക്കൽ ക്രിസ്മസ് ആഘോഷം ന്യൂ കാസിലിൽ പ്രൗഢ ഗംഭീരമായ ചടങ്ങുകളോടെ സമാപിച്ചു

ന്യൂ കാസിൽ : കേരളത്തിലെ വിവിധ ക്രൈസ്തവസമൂഹങ്ങളുടെ നേതൃത്വത്തിൽ വർഷം തോറും നടത്തിവരാറുള്ള എക്ക്യുമെനിക്കൽ ക്രിസ്മസ് കരോൾ സംഗീത സന്ധ്യ ഈ വര്ഷം ജനുവരി 7 ഞായറാഴ്ച വൈകുന്നേരം 5ന് ന്യൂ കാസിൽ സെ, ജെയിംസ് & സെ. ബേസിൽ ചർച് ഹാളിൽ വെച്ച് വിശിഷ്ട വ്യക്തികളുടെ മഹനീയ സാന്നിധ്യത്തിൽ പ്രാർത്ഥനയോടെ തുടക്കമായി . ക്രൈസ്തവ വിശ്വാസവും പൈതൃകവും മുറുകെ പിടിച്ചുകൊണ്ടു , തങ്ങൾക്കു കിട്ടിയ വിശ്വാസ്സദീപത്തെ വരും തലമുറയ്ക്ക് കൈമാറാനും അതനുസരിച്ച് ജീവിക്കാനും വെമ്പുന്ന മലയാളി ക്രൈസ്തവർ, സ്നേഹത്തിന്റെ ക്രിസ്മസ് സന്ദേശം സഹോധരങ്ങൾക്ക് കൈമാറാനുള്ള എളിയ സംരംഭത്തിൽ കത്തോലിക്ക , ഓർത്തഡോൿസ്‌ , ജാക്കോബൈറ്റ് ,മാർത്തോമ സഭകളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായി.

വിവിധ ക്രൈസ്തവസമൂഹങ്ങളുടെ പ്രതിനിധികളും വൈദീകരും ചേർന്ന് ദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്ത സംഗീത സന്ധ്യ ബഹുജനങ്ങളുടെ സാന്നിധ്യ സഹകരണത്താൽ നിറഞ്ഞിരുന്നു . സമൂഹത്തിൽ പാർശ്വ വൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ തങ്ങളാൽ കഴിയും വിധം സഹായിച്ചാലേ ക്രിസ്തുമസ്സിന്റെ യഥാർത്ഥ സന്ദേശം ഉൾക്കൊള്ളാൻ സാധിക്കുകയുള്ളുവെന്ന സന്ദേശം ഉൾക്കൊണ്ടുകൊണ്ട് തന്നെ ഈ സംരംഭത്തിൽ സഹകരിച്ച നന്മയുള്ള മനുഷ്യരുടെ സഹായം DAFT ASA BRUSH ( Cancer patient Care Volanteers ) എന്ന സംഘടനക്കു നൽകി . തുടർന്ന്നടന്ന സംഗീത നിമിഷങ്ങളിൽ വിവിധ വിഭാഗങ്ങളെ പ്രതിനിധികരിച്ചു കുട്ടികളും മുതിർന്നവരും അടങ്ങുന്ന സമൂഹങ്ങൾ തങ്ങളുടെ ദൈവ പുത്രജനനത്തിന്റെ സദ്വാർത്ത അറിയിച്ചു .

സംഘാടകർ ഒരുക്കിയ സ്നേഹവിരുന്നിൽ പങ്കെടുത്ത്‌, പുതുവർഷത്തിന്റെ ആശംസകൾ പങ്കിട്ടും സൗഹൃദങ്ങൾ പുതുക്കിയും ക്രിസ്തീയ സ്നേഹത്തിന്റെ ചൈതന്യം മറ്റുള്ളവരിൽ എത്തിക്കാനുള്ള എളിയ ശ്രമത്തിനു സമൂഹത്തിന്റെ നാന വിഭാഗങ്ങളിൽ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത് . എല്ലാ വർഷവും ജനുവരി ആദ്യ ഞായറാഴ്ചയാണ് ഈ കൂട്ടായ്മക്ക് നേതൃത്വം നൽകുന്നത് . വരും വർഷങ്ങളിലെ ദേവ സംഗീത രാവിന് കാതോർത്തു കൊണ്ട് ഈ എളിയ സ്നേഹ കൂട്ടായ്മ വലിയ തുടക്കത്തിന്റെ ചെറിയ ആരംഭമാകെട്ടെയെന്നു ഇതിന്റെ സംഘാടകർ ആശിക്കുന്നു.

വാർത്ത: മാത്യു ജോസഫ് 




കൂടുതല്‍വാര്‍ത്തകള്‍.