CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 25 Minutes 2 Seconds Ago
Breaking Now

നല്ല പടമായിരുന്നു, വൃത്തികെട്ട ടൈറ്റിലും ; മമ്മൂക്ക അന്ന് ജയസൂര്യയോട് പറഞ്ഞത്

ജയസൂര്യയുടെ പുതിയ ചിത്രം ആട് 2 മികച്ച പ്രകടനത്തോടെ തിയറ്ററില്‍ മുന്നേറുകയാണ്. ആദ്യഭാഗം പരാജയപ്പെട്ട ചിത്രത്തിന്റെ രണ്ടാം ഭാഗം കൊണ്ട് വന്ന് അത് വിജയിപ്പിച്ചിരിക്കുകയാണ് ജയസൂര്യ ടീം. സിനിമ ട്രെന്റായത് മണ്ടത്തരവും മാസും ഒന്നിപ്പിച്ചുപോവാന്‍ എങ്ങനെയൊക്കെയോ കഴിഞ്ഞു എന്നതുകൊണ്ടാണ്. രണ്ടും കൂടി ക്ലബ്ബ് ചെയ്ത പോവാന്‍ കുറച്ചു പ്രയാസമാണ്. സിനിമയുടെ വിജയവും പരാജയവും എന്നെ വേദനിപ്പിക്കാറില്ല. സിനിമ പരാജയപ്പെടാന്‍ കാരണം എന്താണെന്ന് ഞാന്‍ പരിശോധിക്കാറുണ്ട്, ജയസൂര്യ വ്യക്തമാക്കി.

നല്ലപടമായിരുന്നു വൃത്തികെട്ട ടൈറ്റിലായിപ്പോയി എന്നാണ് ലുക്കാചുപ്പിയെക്കുറിച്ച് മമ്മൂട്ടി പറഞ്ഞത്. സിനിമ അങ്ങനെയാണ്. ചിലപ്പോള്‍ അതിന്റെ പേരില്‍ പരാജയപ്പെടും. സിനിമയുടെ വിജയ പരാജയങ്ങളില്‍ പല ഘടകങ്ങള്‍ ഉണ്ടെന്നും ജയസൂര്യ പറഞ്ഞു

 

 

 




കൂടുതല്‍വാര്‍ത്തകള്‍.