CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 23 Minutes 10 Seconds Ago
Breaking Now

ഭല്ലാദേവനായ റാണ ആനപ്പാപ്പാനാകാന്‍ കുറച്ചത് 15 കിലോ

ബാഹുബലിയിലെ ഭല്ലാദേവനായി മാറാന്‍ റാണ മസിലു കൂട്ടിയത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ഭാരം കുറച്ചും താരം ശ്രദ്ധേയനായി.ആന പാപ്പാനാകാന്‍ റാണ കുറച്ചത് 15 കിലോയാണ്.

ബാഹുബലിക്ക് ശേഷം നേവി ഓഫീസറായി അഭിനയിച്ച ഗസിയിലും, പലിശക്കാരനായി നെനെ രാജു നെനെ മന്ത്രി എന്നീ ചിത്രങ്ങളിലും, വേഷമിട്ടു.1945 എന്ന ചരിത്ര സിനിമയും ചെയ്തു. ഒടുവിലായി ചെയ്യുന്ന ഹാഥി മേരാ സാഥി എന്ന ചിത്രത്തിനായി റാണ ദഗുബതി ഇപ്പോള്‍ കുറച്ചത് 15 കിലോയാണ്. പ്രഭു സോളമന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആന പാപ്പാനായാണ് റാണ വേഷമിടുന്നത്.

വെജിറ്റേറിയന്‍ ശീലമാക്കി കാര്‍ഡിയോ പരിശീലനം നടത്തിയാണ് ഈ രൂപമാറ്റമെന്ന് റാണ വ്യക്തമാക്കി. വെയ്റ്റ് ട്രെനിയിംഗ് നിര്‍ത്തുകയും ചെയ്തു. ഈ ചിത്രത്തിന് ശേഷം മാര്‍ത്താണ്ഡ വര്‍മ്മയിലാണ് റാണ അഭിനയിക്കുന്നത്. കെ മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.