CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Minutes 24 Seconds Ago
Breaking Now

ലൈംഗിക പീഡനത്തെത്തുടര്‍ന്ന് മാനസികനില തകരാറിലായ യുവതി അമിത ഡോസില്‍ ഗുളിക അടിച്ചു; വോര്‍സെസ്റ്റര്‍ ആശുപത്രിയില്‍ എമര്‍ജന്‍സി വിഭാഗത്തിലെ തിരക്ക് മൂലം കൃത്യമായ ചികിത്സ ലഭിച്ചില്ല; 21-കാരി ട്രോളിയില്‍ കിടന്ന് മരിച്ചു

യുവതിയെ പുനരുജ്ജീവിപ്പിക്കാനുള്ള വകുപ്പിലേക്ക് നീക്കാന്‍ തിരക്ക് മൂലം സാധിക്കില്ലെന്ന് എമര്‍ജന്‍സി ജൂനിയര്‍ ഡോക്ടര്‍

ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയ ഡയറ്റ് പില്ലുകള്‍ അമിതമായി കഴിച്ച യുവതി എ & ഇ വിഭാഗത്തിലെ തിരക്ക് മൂലം കൃത്യമായ പരിചരണം ലഭിക്കാതെ ട്രോളിയില്‍ കിടന്ന് മരിച്ചു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന സംഭവങ്ങളുടെ ഇന്‍ക്വസ്റ്റ് നടക്കവെയാണ് എന്‍എച്ച്എസ് ആശുപത്രികളുടെ പ്രവര്‍ത്തനത്തിലെ പോരായ്മകളെക്കുറിച്ച് വെളിച്ചം വീശുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. മുന്‍ കാമുകന്‍ ലൈംഗികമായും, മാനസികമായും പീഡിപ്പിച്ചതിനെത്തുടര്‍ന്ന് മാനസിക പ്രശ്‌നങ്ങള്‍ നേരിട്ട 21-കാരി ബെതാനി ഷിപ്‌സിയാണ് ഡിഎന്‍പി ഓവര്‍ഡോസില്‍ കഴിച്ചത്. ഇതേത്തുടര്‍ന്ന് വീട്ടില്‍ കുഴഞ്ഞുവീണ ബെതാനിയെ വോര്‍സെസ്റ്റര്‍ഷയര്‍ റോയല്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും തിരക്ക് മൂലം പരിചരണം ലഭിക്കാതെ യുവതി മരണത്തിന് കീഴടങ്ങുകയായിരുന്നു. 

സൈക്യാട്രിക് വാര്‍ഡില്‍ നിന്നും ലീവില്‍ വീട്ടിലെത്തിയതായിരുന്നു ഷിപ്‌സി. ഇതിനിടെയാണ് ഓവര്‍ഡോസ് കഴിച്ചത്. ഇത് ആരോടെങ്കിലും പറയാന്‍ യുവതി ഭയപ്പെട്ടിരുന്നു. 15-ാം തവണയാണ് ഓവര്‍ഡോസ് കഴിക്കുന്നത്, അതുകൊണ്ട് ആരോടെങ്കിലും പറയാന്‍ ഭയമാണെന്ന് ഷിപ്‌സി സുഹൃത്തിന് മെസേജ് ചെയ്തിരുന്നു. മുന്‍പ് 14 തവണ ഓവര്‍ഡോസ് കഴിച്ചിട്ടും യുവതിക്ക് ആത്മഹത്യാ പ്രവണയതയുള്ളതായി മെന്റല്‍ ഹെല്‍ത്ത് ഡോക്ടര്‍മാര്‍ തിരിച്ചറിഞ്ഞില്ല. കൂടാതെ യുവതിയെ പുനരുജ്ജീവിപ്പിക്കാനുള്ള വകുപ്പിലേക്ക് നീക്കാന്‍ തിരക്ക് മൂലം സാധിക്കില്ലെന്ന് എമര്‍ജന്‍സി ജൂനിയര്‍ ഡോക്ടര്‍ വെളിപ്പെടുത്തിയിരുന്നതായും ഇന്‍ക്വസ്റ്റില്‍ തെളിഞ്ഞു. 

മുന്‍പൊരിക്കലും കണ്ടിട്ട് പോലുമില്ലാത്ത ഒരു മരുന്നിനെക്കുറിച്ച് മനസ്സിലാക്കാന്‍ ഡോക്ടര്‍ പോയ്‌സണ്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ബന്ധപ്പെടണമായിരുന്നുവെന്ന് ഷിപ്‌സിയുടെ മാതാപിതാക്കള്‍ ഓര്‍മ്മിപ്പിക്കുന്നു. രോഗികള്‍ കാത്തുനിന്ന ക്യൂവിന്റെ ഒടുവിലായിരുന്നു ഷിപ്‌സിയെന്ന് വോര്‍സെസ്റ്റര്‍ഷയര്‍ കൊറോണേഴ്‌സ് കോടതിയില്‍ ഡോ. അലിറെസ നിറൗമന്ദ് വ്യക്തമാക്കി. എ&ഇ വകുപ്പിലെ ഏറ്റവും തിരക്കേറിയ ഒരു ദിവസമായിരുന്നു സംഭവം. യുവതി മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നതായി സൈക്യാട്രിക് വകുപ്പ് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. ഇതിന് ചികിത്സ നേടുന്നതിനിടെയായിരുന്നു സംഭവങ്ങള്‍. 

എന്‍എച്ച്എസിലെ തിരക്കും പ്രശ്‌നങ്ങളും ശൈത്യകാലത്ത് മാത്രം ഒതുങ്ങുന്നതല്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവങ്ങള്‍. 




കൂടുതല്‍വാര്‍ത്തകള്‍.