CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 45 Seconds Ago
Breaking Now

സർഗ്ഗം സ്റ്റിവനേജ് ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം വർണ്ണാഭമായി

സർഗ്ഗം സ്റ്റിവനേജിന്റ്റെ നേതൃത്വത്തിൽ സ്റ്റിവനേജിലെ മലയാളികൾ ക്രിസ്തുമസ്-ന്യൂഇയർ ആഘോഷിച്ചു. ഏവർക്കും മറക്കാനാവാത്ത മധുര സ്മരണകളായി. 'സർഗ്ഗം സ്റ്റിവനേജ്' കരോൾ സംഘം ആലപിച്ച അതിമനോഹരമായ ഗാനങ്ങളോടെ കലാപരിപാടികൾക്ക് തുടക്കം കുറിച്ചു. ജോയി ഇരുമ്പനും ബോബൻ സെബാസ്ത്യനും കരോൾ ഗാനങ്ങൾക്ക് ഈണം നൽകി. 'ക്രിസ്തുമസ് പപ്പാ' കേക്ക് മുറിച്ചു ഉദ്‌ഘാടനം നിർവഹിച്ചു. തുടർന്ന് അസോസിയേഷൻ പ്രസിഡണ്ട്‌ ഹരിദാസ് തങ്കപ്പൻ എല്ലാവർക്കും സ്വാഗതം പറഞ്ഞു.

സ്റ്റിവനേജിലെ  കുരുന്നുപ്രതിഭകളുടെയും മുതിർന്നവരുടെയും ഡാൻസും പാട്ടും എല്ലാവരും ആസ്വദിച്ചു. കൂടാതെ യു. കെ. യിലെ പ്രമുഖ പാട്ടുകാരായ ഡേവിഡും ശ്രയയും അതിമനോഹരമായി ഗാനങ്ങൾ പാടിയും ഒപ്പം ഡാൻസ് ചെയ്തും പരിപാടികൾക്ക് ഊർജ്ജം പകർന്നു. സർഗ്ഗം സ്റ്റിവനേജ് സെക്രട്ടറി മനോജ് ജോൺ എല്ലാവർക്കും നന്ദി പറഞ്ഞു. സ്റ്റിവനേജിന്റ്റെ സ്വന്തം ''RED CHILLIES'' ഒരുക്കിയ  സ്വാദിഷ്ടമായ  ഭക്ഷണം കഴിച്ചു ന്യൂ ഇയർ ആശംസ നേർന്നു. കലാപരിപാടികൾക്ക് വർഗ്ഗീസ് കുര്യൻ, ലാലു ലൂക്കോസ്, ഉഷ ഷാജി എന്നിവർ നേതൃത്വം നൽകി.

വാർത്ത: മനോജ് ജോൺ 




കൂടുതല്‍വാര്‍ത്തകള്‍.