CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Minutes 26 Seconds Ago
Breaking Now

പോലീസ് സ്‌റ്റേഷനിലേക്ക് കൈയുംവീശി കടന്നെത്തി ആ 63-കാരി വെളിപ്പെടുത്തി, ഞാനെന്റെ പിതാവിനെ കൊന്നു; വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊന്നുകുഴിച്ചിട്ട മൃതശരീരം തിരഞ്ഞ് പോലീസ്; മകള്‍ കസ്റ്റഡിയില്‍

സൗഹാര്‍ദ്ദപൂര്‍വ്വം കഴിഞ്ഞുവന്നിരുന്ന ബാര്‍ബറ സ്വന്തം പിതാവിനെ കൊന്നെന്ന് വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് അയല്‍ക്കാര്‍

ആ 63-കാരി ഷീഡില്‍ ഹീത്ത് പോലീസ് സ്‌റ്റേഷനിലേക്ക് നടന്നെത്തുമ്പോള്‍ എന്തെങ്കിലും പരാതി പറയാനാകും എന്നാണ് പോലീസുകാര്‍. എന്നാല്‍ ബാര്‍ബറ കൂംബസ് പിന്നീട് നടത്തിയ കുറ്റസമ്മതത്തില്‍ ഞെട്ടിയത് പോലീസുകാരാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വന്തം പിതാവിനെ കൊന്ന് പൂന്തോട്ടത്തില്‍ കുഴിച്ചിട്ട കഥയാണ് ബാര്‍ബറയ്ക്ക് പോലീസ് സ്‌റ്റേഷനില്‍ പങ്കുവെയ്ക്കാനുണ്ടായിരുന്നത്. ഇതേത്തുടര്‍ന്ന് പോലീസ് കൊലപാതകക്കേസില്‍ അന്വേഷണം ആരംഭിച്ചപ്പോള്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ റെഡിഷിലുളള വീടിന്റെ പൂന്തോട്ടത്തില്‍ നിന്നും ഒരു പുരുഷന്റെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. ബാര്‍ബറ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. 

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പിതാവ് കെന്നെത്ത് കൂംബസിനെ കൊന്ന് കുഴിച്ചിട്ടതെന്ന് മകള്‍ അവകാശപ്പെടുന്നു. 2005-ല്‍ 80 വയസ്സ് പ്രായമുള്ള കെന്നെത്തിനെ കുറിച്ച് പ്രദേശവാസികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. സംഭവങ്ങളെക്കുറിച്ച് കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്. മറ്റൊരു മകള്‍ 29-കാരി ഇസ്ലെ സംഭവം കേട്ട് ഞെട്ടലിലാണ്. മാറ്റ്‌ലോക്ക് റോഡിലുള്ള 130,000 പൗണ്ട് വിലയുള്ള പ്രോപ്പര്‍ട്ടിയുടെ ഗാര്‍ഡനില്‍ പോലീസ് തെരച്ചില്‍ നടത്തി. തങ്ങളുടെ തൊട്ടരികില്‍ ഒരാളെ കൊന്ന് കുഴിച്ചിട്ടതായി കേട്ട് അയല്‍വാസികളും പരിഭ്രാന്തിയിലാണ്. 

വളരെ സൗഹാര്‍ദ്ദപൂര്‍വ്വം കഴിഞ്ഞുവന്നിരുന്ന ബാര്‍ബറ സ്വന്തം പിതാവിനെ കൊന്നെന്ന് വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് അയല്‍ക്കാര്‍. വര്‍ഷങ്ങളോളം പിതാവും മകളും ഒരുമിച്ചാണ് കഴിഞ്ഞുവന്നിരുന്നത്. ബാര്‍ബറ ഭര്‍ത്താവിനൊപ്പം ജീവിക്കുന്നത് ആരും കണ്ടിട്ടില്ല. ഇത്തരമൊരു പശ്ചാത്തലം അവര്‍ക്കുണ്ടെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ലെന്ന് അയല്‍ക്കാരി ആന്‍ മില്ലര്‍ വ്യക്തമാക്കി. ഇതുപോലൊക്കെ ചെയ്യാനുള്ള ശേഷി അവര്‍ക്കുണ്ടെന്ന് കരുതിയിരുന്നില്ല. രാവിലെ വളര്‍ത്തുനായയുമായി നടക്കാനിറങ്ങുമ്പോള്‍ ഹല്ലോ പറയാതെ പോകാത്ത ആളാണ് സ്വന്തം പിതാവിനെ കൊന്നിരിക്കുന്നത്. 

മകള്‍ തന്നെ നേരിട്ട് കൊലപാതകത്തെക്കുറിച്ച് വെളിപ്പെടുത്താനുണ്ടായ സാഹചര്യങ്ങള്‍ വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുമ്പോള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് കരുതുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.