CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 21 Minutes 51 Seconds Ago
Breaking Now

തനിക്ക് പ്രചോദനമായത് മോഹന്‍ലാലെന്ന് നടി അനുഷ്‌ക

മോഹന്‍ലാലിന്റെ ഒടിയന്‍ ലുക്കിനെ പ്രശംസിച്ച് തെന്നിന്ത്യന്‍ താരം അനുഷ്‌ക. തെലുങ്ക് ചാനലിലാണ് താരം മോഹന്‍ലാലിനെ പ്രശംസിച്ചത്.

ഭഗ്മതിയ്ക്കായി സൈസ് സീറോയായതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് അനുഷ്‌കയുടെ മറുപടി. 'തന്റെ ഈ പ്രയത്‌നങ്ങള്‍ക്ക് ഒരുപാട് പേര്‍ പ്രചോദനമായിട്ടുണ്ട്. ഹിന്ദിയില്‍ ആമിര്‍ ഖാന്‍, തെലുങ്കില്‍ പ്രഭാസ്, തമിഴില്‍ വിക്രം, മലയാളത്തില്‍ മോഹന്‍ലാല്‍ എന്നിവരാണ്. മോഹന്‍ലാല്‍ നടത്തിയ മേക്ക് ഓവര്‍ പറയാതെ ഒരിക്കലും പറയാതിരിക്കാന്‍ കഴിയില്ലെന്നും അനുഷ്‌ക അഭമുഖത്തില്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം മോഹന്‍ലാലും മകന്‍ പ്രണവ് മോഹന്‍ലാലും ഒന്നിച്ച് വ്യായാമം ചെയ്യുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മോഹന്‍ലാല്‍ തന്നെയാണ് ഈ ചിത്രം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. കഴിഞ്ഞദിവസം സുഹൃത്തുക്കള്‍ക്കൊപ്പം മോഹന്‍ലാല്‍ വ്യായാമം ചെയ്യുന്ന ചിത്രവുമുണ്ടായിരുന്നു.

ഒടിയനില്‍ യുവാവായ ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തിനാണ് മോഹന്‍ലാല്‍ ശരീരഭാരം കുറച്ച് രൂപമാറ്റം നടത്തിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.