CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Minutes 25 Seconds Ago
Breaking Now

ഇനിയെങ്കിലും സര്‍ക്കാര്‍ പാഠം പഠിക്കുമോ? സ്‌പെഷ്യലിസ്റ്റ് നഴ്‌സുമാരെ കിട്ടാനില്ല; മുന്തിയ എന്‍എച്ച്എസ് ഹോസ്പിറ്റല്‍ ക്യാന്‍സര്‍ രോഗികള്‍ക്കുള്ള കീമോതെറാപ്പി വൈകിപ്പിക്കുന്നു; 40% നഴ്‌സുമാര്‍ കുറവെന്ന് ചോര്‍ന്ന രേഖകള്‍ വിളിച്ച് പറയുന്നു

ഓക്‌സ്‌ഫോര്‍ഡിലെ ചര്‍ച്ചില്‍ ഹോസ്പിറ്റലിലെ മെമ്മോ ചോര്‍ന്നപ്പോഴാണ് നഴ്‌സുമാരുടെ എണ്ണത്തില്‍ 40% കുറവ് വന്നതായി വ്യക്തമായത്

നഴ്‌സുമാരില്ലെങ്കില്‍ ഒന്നും സംഭവിക്കില്ല, അവര്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിച്ചില്ലെങ്കിലും യാതൊരു പ്രശ്‌നവുമില്ല, ജോലി ഉപേക്ഷിച്ച് പോകുന്നവര്‍ പോകട്ടെ... എന്‍എച്ച്എസ് നഴ്‌സുമാരുടെ കാര്യത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ സ്വീകരിച്ച് വരുന്ന നിഷേധാത്മക നിലപാടുകളില്‍ ചിലത് മാത്രമാണ് ഇപ്പറഞ്ഞത്. എന്‍എച്ച്എസിന്റെ പ്രവര്‍ത്തനങ്ങളെ താളംതെറ്റിക്കാന്‍ നഴ്‌സുമാരുടെ എണ്ണക്കുറവ് വഴിയൊരുക്കുമെന്ന മുന്നറിയിപ്പൊന്നും സര്‍ക്കാര്‍ പരിഗണിച്ചില്ല. എന്നാല്‍ നഴ്‌സുമാരുടെ എണ്ണം കുറഞ്ഞതോടെ ക്യാന്‍സര്‍ രോഗികള്‍ക്കുള്ള കീമോതെറാപ്പി വരെ വൈകിപ്പിക്കേണ്ട ഗതികേടിലാണ് രാജ്യത്തെ മുന്‍നിര എന്‍എച്ച്എസ് ഹോസ്പിറ്റലെന്ന് വ്യക്തമാക്കുകയാണ് ചോര്‍ന്നുകിട്ടിയ രേഖകള്‍. 

ഓക്‌സ്‌ഫോര്‍ഡിലെ ചര്‍ച്ചില്‍ ഹോസ്പിറ്റലിലെ മെമ്മോ ചോര്‍ന്നപ്പോഴാണ് ഇവിടെ നഴ്‌സുമാരുടെ എണ്ണത്തില്‍ 40% കുറവ് വന്നതായി വ്യക്തമായത്. ഇതുമൂലം രോഗം മൂലം കഷ്ടതകള്‍ അനുഭവിക്കുന്നവര്‍ക്ക് കീമോതെറാപ്പി പോലും നല്‍കാന്‍ കഴിയാത്ത അവസ്ഥയാണത്രേ. സ്‌പെഷ്യലിസ്റ്റ് നഴ്‌സുമാരുടെ എണ്ണം കുറഞ്ഞതോടെയാണ് ജീവിതകാലം മുഴുവന്‍ ചികിത്സ നേടേണ്ടി വരുന്ന രോഗികള്‍ക്ക് സുപ്രധാന ക്യാന്‍സര്‍ ആശുപത്രി ചികിത്സ നിഷേധിക്കുന്നത്. നഴ്‌സുമാരുടെ ലഭ്യത കുറഞ്ഞതോടെ ചികിത്സ ആരംഭിക്കാന്‍ വൈകുകയും, ചികിത്സാ സൈക്കിളുകളുടെ എണ്ണം കുറയ്ക്കുകയും ചെയ്യേണ്ട അവസ്ഥയാണെന്ന് കീമോതെറാപ്പി മേധാവി ആന്‍ഡ്രൂ വീവര്‍ പറയുന്നു. 

ഈ അവസ്ഥ ബുദ്ധിമുട്ടേറിയ കാര്യമാണെങ്കിലും ജീവനക്കാരുടെ എണ്ണക്കുറവ് മൂലം മറ്റ് വഴികളില്ലെന്ന് ആന്‍ഡ്രൂ സമ്മതിക്കുന്നു. ജീവന്‍ നഷ്ടമാകാനും, രോഗികള്‍ വേദനിച്ച് മരിക്കാനും അവസരമൊരുക്കുന്നതാണ് ഈ അവസ്ഥയെന്ന് വിമര്‍ശകര്‍ വ്യക്തമാക്കി. ആറ് സൈക്കിള്‍ ചികിത്സ നല്‍കേണ്ടവര്‍ക്ക് നാലാക്കി കുറച്ചും മറ്റുമാണ് ഈ നഴ്‌സുമാരുടെ കുറവ് പരിഹരിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഈ രേഖ ആശുപത്രിയുടെ ഔദ്യോഗിക നയമല്ലെന്ന് അധികൃതര്‍ അവകാശപ്പെടുന്നു. പക്ഷെ അടുത്ത 18 മാസം മുതല്‍ രണ്ട് വര്‍ഷം വരെ ഇതൊന്നും നന്നാകാന്‍ ഇടയില്ലെന്ന് വീവര്‍ വ്യക്തമാക്കുന്നു. ഡോക്ടര്‍മാരും, നഴ്‌സുമാരും ആവശ്യത്തിന് ഇല്ലാതെ വീര്‍പ്പുമുട്ടുന്ന എന്‍എച്ച്എസിന്റെ ഗതികേടിന്റെ പുതിയ വെളിപ്പെടുത്തലാണ് ഈ രേഖ. 

ഡോ. ആന്‍ഡ്രൂ വീവര്‍ നല്‍കിയ ഇമെയിലാണ് ചോര്‍ന്നതെന്നും ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് വക്താവ് പറഞ്ഞു. ക്യാന്‍സര്‍ രോഗികള്‍ക്ക് നല്‍കുന്ന ചികിത്സയില്‍ ഇപ്പോഴും മാറ്റമില്ലെന്ന് വക്താവ് വിശദീകരിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.