CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 25 Minutes 10 Seconds Ago
Breaking Now

സൗദിയിലെ സ്വവര്‍ഗ്ഗ വിവാഹ വീഡിയോ വിവാദമായി ; ഒരു കൂട്ടം യുവാക്കളെ അറസ്റ്റ് ചെയ്തു

കഴിഞ്ഞയാഴ്ചയാണ് സ്വവര്‍ഗ വിവാഹത്തിന്റേതെന്ന തരത്തില്‍ ഒട്ടേറെ യുവാക്കള്‍ പങ്കെടുത്ത ചടങ്ങിന്റെ വീഡിയോ പ്രചരിച്ചത്.

സ്വവര്‍ഗ്ഗ വെഡ്ഡിങ് സീന്‍ എന്ന പേരില്‍ പുറത്തുവന്ന വീഡിയോയിലുള്ള നിരവധി യുവാക്കളെ അറസ്റ്റ് ചെയ്തതായി സൗദി രാജകുമാരന്‍. ഈ യുവാക്കളുടെ പേര് വെളിപ്പെടുത്താനോ അവര്‍ക്കെതിരെ ചുമത്തിയ കുറ്റം എന്താണെന്ന് വിശദീകരിക്കാനോ അധികൃതര്‍ തയ്യാറായിട്ടില്ല.

കഴിഞ്ഞയാഴ്ചയാണ് സ്വവര്‍ഗ വിവാഹത്തിന്റേതെന്ന തരത്തില്‍ ഒട്ടേറെ യുവാക്കള്‍ പങ്കെടുത്ത ചടങ്ങിന്റെ വീഡിയോ പ്രചരിച്ചത്. വിവാഹത്തിനു ധരിക്കുന്ന തരത്തിലുള്ള വസ്ത്രം ധരിച്ച് യുവാക്കള്‍ നടന്നുനീങ്ങുമ്പോള്‍ വര്‍ണക്കടലാസുകള്‍ വിതറുന്നതാണ് വീഡിയോയില്‍ കാണാം.

വീഡിയോയില്‍ ക്രോസ് ഡ്രസ് ചെയ്തു വന്നയാളെയും മറ്റുളളവരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് തിങ്കളാഴ്ച മക്ക പൊലീസ് പറഞ്ഞിരുന്നു. അവരെ അറസ്റ്റു ചെയ്യുകയും പ്രോസിക്യൂട്ടര്‍മാര്‍ക്ക് കൈമാറുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

വെള്ളിയാഴ്ച മക്കയിലെ ഒരു റിസോട്ടിലാണ് ഗേ വെഡ്ഡിങ് സീന്‍ നടന്നതെന്നാണ് മക്ക പൊലീസ് പറയുന്നത്. ജന്റര്‍ ഐഡന്റിറ്റിയുമായോ ലൈംഗിക ചായ്‌വുമായോ ബന്ധപ്പെട്ടോ ഒരു എഴുതപ്പെട്ട നിയമവും സൗദി അറേബ്യയ്ക്ക് ഇല്ല. ഇത്തരം വിഷയങ്ങള്‍ സംശയിക്കുന്നവര്‍ക്കെതിരെ ഇസ്‌ലാമിക നിയമത്തിന്റെ തത്വങ്ങള്‍ ഉപയോഗിച്ചാണ് നടപടിയെടുക്കുന്നതെന്നാണ് യു.എസ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടന പറയുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.