CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Minutes 27 Seconds Ago
Breaking Now

ക്ഷേത്രങ്ങളിലെ അനുഷ്ഠാനങ്ങളില്‍ ശാസ്ത്രീയ വശമുണ്ട് ; പൂജാദി കാര്യങ്ങള്‍ നന്മയുണ്ടാകുമെന്ന് ഇ പി ജയരാജന്‍

''ക്ഷേത്രത്തിലെ പൂജാദി കാര്യങ്ങള്‍ നന്മയുണ്ടാക്കും''

ക്ഷേത്രങ്ങളിലെ അനുഷ്ഠാനങ്ങളില്‍ ശാസ്ത്രീയ വശമുണ്ടെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഇ പി ജയരാജന്‍. ക്ഷേത്രത്തെ കുറിച്ചുള്ള ചിന്ത മനുഷ്യന് ഉണര്‍വുണ്ടാക്കുമെന്നും നാടിന് ചലനാത്മകതയും വളര്‍ച്ചയും ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിലിക്കോട് വേങ്ങക്കോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടത്തിന്റെ ഭാഗമായുള്ള അഖിലേന്ത്യാ പ്രദര്‍ശനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ക്ഷേത്രത്തിലെ പൂജാദി കാര്യങ്ങള്‍ നന്മയുണ്ടാക്കും. മനുഷ്യന്റെ കര്‍മ്മശേഷി കൂട്ടും. 1400 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ക്ഷേത്ര അനുഷ്ഠാനങ്ങളില്‍ ഊന്നി ശാസ്ത്രലോകം നിരീക്ഷണം നടത്തുന്നു. ഹോമങ്ങളും പൂജകളും മനുഷ്യരുടേയും പ്രകൃതിയുടേയും സംരക്ഷണം പ്രദാനം ചെയ്യുന്നുവെന്നും ഇ പി ജയരാജന്‍ പറഞ്ഞു. തുടര്‍ന്ന് സംസാരിച്ച എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ജയരാജനെ പുരോഹിതന്റെ പ്രസംഗം പോലെയെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.




കൂടുതല്‍വാര്‍ത്തകള്‍.