CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 38 Minutes 34 Seconds Ago
Breaking Now

കൊച്ചിയെ നടുക്കിയ മോഷണ പരമ്പരയില്‍ മൂന്നുപേര്‍ ഡല്‍ഹിയില്‍ പിടിയില്‍

ഇവരെ ഞായറാഴ്ച നാട്ടിലെത്തിക്കും.

നഗരത്തെ നടുക്കിയ കവര്‍ച്ചാ കേസുകളില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ഡല്‍ഹി സ്വദേശികളായ റോണി, അര്‍ഷാദ്, ഷേക്‌സാദ് എന്നിവരെയാണ് അന്വേഷണ സംഘം ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തത്. ഇവരെ ഞായറാഴ്ച നാട്ടിലെത്തിക്കും. വീട്ടുകാരെ  ബന്ദികളാക്കി എറണാകുളം പുല്ലേപ്പടിയിലും തൃപ്പൂണിത്തുറ എരൂരിലും നടന്ന കവര്‍ച്ചകളിലാണ് അറസ്റ്റ്. ഓരോ ദിവസത്തെ ഇടവേളയില്‍ നടന്ന മോഷണങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു.

എറണാകുളം പുല്ലേപ്പടി പാലത്തിന് സമീപം ഇല്ലിമൂട്ടില്‍ ഇ കെ ഇസ്മയിലിന്റെ വീട്ടില്‍ കഴിഞ്ഞ ഡിസംബര്‍ 15ന് പുലര്‍ച്ചെയും തൃപ്പൂണിത്തുറ എസ്എംപി കോളനി റോഡില്‍ നന്നപ്പിള്ളി ആനന്ദകുമാറിന്റെ വീട്ടില്‍ പിറ്റേന്നാണ് മോഷണം നടന്നത്. പുല്ലേപ്പടിയില്‍ നിന്ന് ഗൃഹനാഥയുടെ മാലയും വളയും അടക്കം അഞ്ചു പവന്‍ സ്വര്‍ണം മോഷണം പോയപ്പോള്‍ തൃപ്പൂണിത്തുറയില്‍ നിന്ന് 54 പവനും ഇരുപതിനായിരം രൂപയും മൊബൈല്‍ ഫോണുകളും മോഷണം പോയി.

അന്വേഷണമാരംഭിച്ചതിന് പിന്നാലെ കവര്‍ച്ചാ സംഘമെന്ന് സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യങ്ങള്‍ നഗരത്തിലെ തിയറ്ററില്‍ നിന്ന് പോലീസിന് ലഭിച്ചിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.